jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തില്‍ മികച്ച പോളിംഗ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച പോളിംഗ്. പ്രാഥമിക കണക്കുകള്‍ പ്രകാരം 74 ശതമാനമാണ് പോളിംഗ്. പല സ്ഥലങ്ങളില്‍ നിന്നുമുള്ള കണക്കുകള്‍ പൂര്‍ണമായി എത്തിയിട്ടില്ലാത്തതിനാല്‍ ഇത് ഉയര്‍ന്നേക്കാം. മിക്ക മണ്ഡലങ്ങളിലും 2009ലേതിനെക്കാള്‍ പോളിംഗ് ഉയര്‍ന്നു. കഴിഞ്ഞ തവണ സംസ്ഥാനത്തെ ആകെ ശരാശരി 73 ആയിരുന്നു.

81.4 ശതമാനം വോട്ട് രേഖപ്പെടുത്തിയ വടകരയാണ് മുന്നില്‍. 65.8 ശതമാനം വോട്ട് രേഖപ്പെടുത്തപ്പെട്ട പത്തനംതിട്ടയാണ് പിന്നില്‍. മറ്റ് മണ്ഡലങ്ങളിലെ പോളിംഗ് ഇങ്ങനെ. തിരുവനന്തപുരം – 68.6, ആറ്റിങ്ങല്‍ – 68.8, കൊല്ലം – 71.6, മാവേലിക്കര 71, ആലപ്പുഴ – 78.8, ഏറണാകുളം 72.8, കോട്ടയം – 71.4, ഇടുക്കി – 70.5, ചാലക്കുടി – 77, തൃശൂര്‍ – 72.4, ആലത്തൂര്‍ – 76.5, പാലക്കാട് – 75.4, പൊന്നാനി 74.1, മലപ്പുറം – 71.4, കണ്ണൂര്‍ – 80.9, കോഴിക്കോട് – 78.1, കാസര്‍കോട് – 78.1.

Leave a Reply