728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തില്‍ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ്ജ് ഏഴ് രൂപ !

തിരുവനന്തപുരം: സാധാരണക്കാരന്‌ കനത്ത പ്രഹരം ഏല്‍പ്പിച്ചുകൊണ്ട് കേരളത്തില്‍ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കി ഉയര്‍ത്തി. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ മിനിമം നിരക്ക് രണ്ട് രൂപ വര്‍ധിപ്പിച്ചു.മിനിമം ചാര്‍ജിന് പുറമെ കിലോമീറ്റര്‍ ചാര്‍ജും വര്‍ധിപ്പിച്ചിട്ടുണ്ട്. ഓര്‍ഡിനറി സര്‍വീസിന് കിലോമീറ്റര്‍ ചാര്‍ജ് 58 പൈസയില്‍ നിന്ന് 64 പൈസയാക്കി ഉയര്‍ത്തി. മിനിമം ചാര്‍ജ് ഒരു രൂപയും വര്‍ധിപ്പിച്ചു.സിറ്റി ഫാസ്റ്റ് സര്‍വീസിന് കിലോമീറ്റര്‍ ചാര്‍ജ് ആറ് പൈസ വര്‍ധിപ്പിച്ചുപ്പോള്‍ മിനിമം ചാര്‍ജില്‍ ഒരു രൂപയാണ് വര്‍ധന വരുത്തിയത്.ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് മിനിമം ചാര്‍ജ്ജ് എട്ട് രൂപയില്‍ നിന്നും പത്ത് രൂപയാക്കി ഉയര്‍ത്തി.സൂപ്പര്‍ഫാസ്റ്റ് ബസിന്റെ കിലോമീറ്റര്‍ ചാര്‍ജ് 65 പൈസയില്‍ നിന്ന് 75 പൈസയാക്കി ഉയര്‍ത്തിപ്പോള്‍ അതിന്റെ മിനിമം ചാര്‍ജ് 12 രൂപയില്‍ നിന്ന് 13 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.സൂപ്പര്‍ എക്‌സ്പ്രസിന്റെ മിനിമം ചാര്‍ജ് 17 രൂപയില്‍ നിന്നും 20 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.ലക്ഷ്വറി സര്‍വീസിന് മിനിമം ചാര്‍ജ് 35 രുപയില്‍ നിന്നും 40 രൂപയായും വോള്‍വോ സര്‍വീസിന്റേത് 35 രൂപയില്‍ നിന്ന് 40 രൂപയായും ഉയര്‍ത്തിയ തീരുമാനമാണ് ഉണ്ടായിരിക്കുന്നത്.

ഈ മാസം 20 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരുമെന്നു ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.ചാര്‍ജ് വര്‍ധനവിനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഏകദേശം അതേപടി നടപ്പാക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.അതേ സമയം വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് തല്‍ക്കാലം വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ധന സംബന്ധിച്ച് വിശദമായി പഠിച്ചതിന് ശേഷം മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ രാമചന്ദ്രന്‍ കമ്മീഷനോട് ആവശ്യപ്പെട്ടതായും തിരുവഞ്ചൂര്‍ പറഞ്ഞു.

രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ കെ.എസ്. ആര്‍.ടി.സിക്ക് പ്രതിദിനം ഒരു കോടിയുടെ അധിക വരുമാനം ലഭിക്കും. നിലവില്‍ 4.7 കോടിയാണ് പ്രതിദിന വരുമാനം.ബസ് ഏകദേശം ഒന്നര വര്ഷം മുമ്പും ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിരുന്നു.
bus yathra
ബസുടമകളുടെ സമ്മര്‍ദ്ദത്തിനു സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു വ്യക്തമാണ്.ചാര്‍ജ്ജ് വര്‍ദ്ധന വരുന്നതല്ലാതെ യാത്രക്കാരുടെ സുരക്ഷിതത്ത്വത്തിനും സുഖ സൌകര്യങ്ങള്‍ക്കും യാതൊരു മാറ്റവും കാലങ്ങളായി വന്നിട്ടില്ല.ചാര്‍ജ്ജ് വര്ധനവിനോടൊപ്പം ഇക്കാര്യത്തിലെങ്കിലും സര്‍ക്കാര്‍ ഗൌരവമായി ഇടപെടേണ്ടതുണ്ട്.

INDIANEWS24 TVPM

Leave a Reply