കേരളത്തില്‍ പെണ്‍കുട്ടികള്‍ കുറഞ്ഞുവരുന്നതായി 2011 സെന്‍സസ് വ്യക്തമാക്കുന്നു.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ കൂടുതലായി ഉണ്ടായിരുന്ന സ്ഥാനത്താണ് വലിയ വ്യതിയാനം വന്നിരിക്കുന്നത്.സെന്‍സസ് പ്രകാരം ആയിരം ആണ്‍കുട്ടികള്‍ക്ക് 964 പെണ്‍കുട്ടികള്‍ മാത്രമാണുള്ളത്.
19 വയസ്സുവരെയുള്ളവരുടെ കണക്ക് പരിശോധിച്ചതില്‍ നിന്നാണ് പെണ്‍കുട്ടികളില്‍ വലിയ കുറവു വന്നതായി കാണാന്‍ സാധിക്കുന്നത്.അതേസമയം സെന്‍സസ് കണക്ക് പ്രകാരം പുരഷന്മാരെക്കാള് കൂടുതല്‍ സ്ത്രീകള്‍ തന്നെയാണ്.എന്നാല്‍ പുതുതലമുറയുടെ കാര്യത്തിലാണ് വലിയ വ്യത്യാസമുണ്ടായിരിക്കുന്നത്.ഗ്രാമങ്ങളിലും ഗ്രാമങ്ങളിലും ഈ വ്യതിയാനം വ്യക്തമായിട്ടുണ്ട്.ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് കൂടുതല്‍ ആണ്‍കുട്ടികള്‍ ഉള്ളതെന്ന് കണക്കുകള്‍ പറയുന്നു.
നഗരങ്ങളിലെ അനുപാതം ആയിരം ആണ്‍കുട്ടികള്‍ക്ക് 962 പെണ്‍കുട്ടികള്‍ എന്നാണ്.എന്നാല്‍ ഗ്രാമങ്ങളിലെ അനുപാതം സംസ്ഥാനത്തെ മൊത്തം കണക്കായ ആയിരം ആണ്‍കുട്ടികള്‍ക്ക് 964 പെണ്‍കുട്ടികള്‍ എന്നതിന് സമാനമായി വരുന്നു.2011 ലെ കണക്ക് പ്രകാരം അന്ന് 19 വയസ്സുവരെയുള്ള കേരളത്തിലെ കുട്ടികള്‍ 1,04,41,526 വരും. ഇതില്‍ 53,17,940 ആണ്‍കുട്ടികളാണ്.പെണ്‍കുട്ടികളുടെ എണ്ണം 51,23,586.
INDIANEWS24.COM Kerala