ന്യൂഡല്‍ഹി:രാജ്യത്തെ പെട്രോള്‍ വില കുറച്ചു.ഡീസല്‍ വില കൂട്ടി.പെട്രോള്‍ ലിറ്ററിന് 3.02 രൂപയാണ് കുറച്ചിരിക്കുന്നത്യ.ഡീസലിന്1.47 രൂപയും.
തിങ്കളാഴ്ച്ച എണ്ണക്കമ്പനികള്‍ വിളിച്ചു ചേര്‍ത്ത അവലോകനയോഗത്തിലാണ് വില കുറയ്ക്കാന്‍ തീരുമാനമെടുത്തത്.ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വലിയതോതില്‍ ഇടിഞ്ഞതാണ് പെട്രോള്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്.
അതേസമയം കേരളത്തിലെ പമ്പ് ഉടമകള്‍ ചൊവ്വാഴ്ച്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു.ഇക്കാര്യത്തെ കുറിച്ച് തിങ്കളാഴ്ച്ച എറണാകുളത്തെ ചില പമ്പുകളില്‍ തിരക്കിയപ്പോള്‍ ചിലപ്പോള്‍ പിന്‍വലിച്ചേക്കും എന്ന് ഒഴുക്കന്‍ മറുപടിയും വന്നു.എന്നാല്‍ തിങ്കളാഴ്ച്ച ഉച്ചമുതലേ വലിയ തിരക്കാണ് പല പമ്പുകളിലും അനുഭവപ്പെട്ടത്.തിങ്കളാഴ്ച്ച സന്ധ്യയോടെ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള പമ്പുകളിലെല്ലാം പെട്രോള്‍ കാലിയായി കഴിഞ്ഞിരുന്നു.വൈകീട്ടോടെ പെട്രോളിന് ഗണ്യമായി വില കുറച്ചുകൊണ്ടുള്ള വാര്‍ത്തയെത്തിയത് ദേശീയ തലത്തില്‍ നടന്ന എണ്ണക്കമ്പനികളുടെ യോഗ തീരുമാനം മുന്നില്‍ കണ്ടുള്ള വ്യാജ സമരപ്രഖ്യാപനമാണോ എണ്ണക്കമ്പനികള്‍ നടത്തിയതെന്ന സംശയം ബലപ്പെടുന്നുണ്ട്.എണ്ണക്കമ്പനികളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നില്ലെന്ന കാരണത്താലാണ് കേരളത്തിലെ രണ്ടായിരത്തോളം വരുന്ന പമ്പുകള്‍ സമരം പ്രഖ്യാപിച്ചത്.എന്നാല്‍ ഇക്കാര്യത്തില്‍ ഇതേ വരെ മാറ്റം ഉണ്ടായിട്ടില്ല.അതേസമയം ബാക്കിയുള്ള സംസ്ഥാനങ്ങളിലെ ഡീലര്‍മാര്‍ ലൈസന്‍സ് പുതുക്കുന്നില്ലെന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്.
INDIANEWS24.COM NEWDELHI/Kochi