728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തില്‍ നിന്നുള്ള കോഴിവണ്ടികള്‍ തമിഴ്‌നാട് പോലീസ് തടഞ്ഞു

നടുപ്പുണി:സംസ്ഥാനത്തെത്തി ലോഡിറക്കി തിരികെ പോകുന്ന കേരളത്തില്‍ നിന്നുള്ള കോഴിവണ്ടികള്‍ നടുപുണിയിലെ ചെക്ക്‌പോസ്റ്റില്‍ തമിഴ്‌നാട് പോലീസ് തടഞ്ഞു.പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ അണുവിമുക്തമാണെന്ന് കേരള മൃഗസംരക്ഷണ വകുപ്പ് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കാണിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കീറിക്കളഞ്ഞു.

കേരളത്തില്‍ പക്ഷിപ്പനി വ്യാപകമായ സാഹചര്യത്തില്‍ തിമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയതനുസരിച്ചാണ് തമിഴ്‌നാട് പോലീസ് ലോറികള്‍ തടഞ്ഞതെന്നറിയുന്നു.എന്നാല്‍ കൊഴികളെയിറക്കി കേരളത്തില്‍ നിന്നും പോകുന്ന തമിഴ്‌നാട്ടിലെ വണ്ടികളെ കടത്തിവിടുന്നതില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല.

തമിഴ്‌നാട് പോലീസിന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമാണ് ഉണ്ടാകുന്നതെന്നാണ് ചെക്ക്‌പോസ്റ്റിലെത്തിയ കേരള വണ്ടികളിലെ ഡ്രൈവര്‍മാര്‍ പറയുന്നത്.

INDIANEWS24 KERALA

Leave a Reply