728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തില്‍ നിന്നുള്ളവരുടെ വൈദ്യ പരിശോധനയില്‍ അപാകതയെന്ന് സൗദി

ബെയ്‌റൂത്ത്:സൗദിയില്‍ ജോലിക്കെത്തുന്ന മലയാളികളുടെ വൈദ്യപരിശോധനയില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം.വിക്കിലീക്‌സ് പുറത്തുവിട്ട സൗദി അറേബ്യന്‍ വിദേശകാര്യമന്ത്രാലയത്തിലെ രഹസ്യരേഖകളിലാണ് കേരളത്തിലെ വൈദ്യപരിശോധനകള്‍ക്കെതിരെ പരാമര്‍ശമുള്ളത്.

എച്ച് ഐ വി, ക്ഷയം എന്നിവയടക്കമുള്ള മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കും വ്യാജ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ടെന്ന് രേഖകളില്‍ പറയുന്നുണ്ട്.വിവിധ രാജ്യങ്ങളിലെ സൗദി എംബസികളും സൗദി അറേബ്യന്‍ വിദേശകാര്യമന്ത്രാലയവും തമ്മിലുള്ള രഹസ്യ ആശയവിനിമയങ്ങളാണ് കഴിഞ്ഞദിവസം വിക്കിലീക്‌സ് പുറത്തുവിട്ടത്.കേരളത്തില്‍ നടക്കുന്ന വൈദ്യപരിശോധനകളിലെ ക്രമക്കേടുകളെക്കുറിച്ച് 2013 ജനുവരി പതിനഞ്ചിന് സൗദി വിദേശകാര്യ മന്ത്രാലയത്തിനു ലഭിച്ച പരാതിയും ഇതില്‍ ഉള്‍പ്പെടുന്നു.യഥാര്‍ഥ ഡോക്ടര്‍മാര്‍ക്കു പകരം, പകരക്കാരെ ഉപയോഗിച്ച് കേരളത്തില്‍ വൈദ്യ പരിശോധന നടത്തുന്നുവെന്നാണ് പരാതിയിലെ ആക്ഷേപങ്ങളിലൊന്ന്.അംഗീകാരമില്ലാത്ത ലബോറട്ടറികളിലാണ് സാമ്പിളുകള്‍ പരിശോധിക്കുന്നത്.

ഇന്ത്യയിലെ സൗദി കോണ്‍സുലേറ്റും ചില ട്രാവല്‍ ഏജന്‍സികളും തമ്മില്‍ ഒത്തുകളിക്കുകയാണ്.ഗൂഢാലോചനയില്‍ പങ്കാളികളായെന്ന് ആരോപിക്കപ്പെടുന്ന കേരളത്തിലെ ഏതാനും ട്രാവല്‍ ഏജന്‍സികളുടെ പേരുകളും പരാതിയിലുണ്ട്.

INDIANEWS24.COM International Desk

Leave a Reply