jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തില്‍ നന്നായി ‘ചൂട്’ കുറയും

രണ്ട് ദിവസമായി കേരളത്തില്‍ നല്ല ചൂടാണ്.ഇത്രയും നാള്‍ രാവിലെയോ ഉച്ചയ്‌ക്കോ വൈകീട്ടോ രാത്രിയിലോ ആയി മഴ മുടക്കം കൂടാതെ ഹാജരായിക്കൊണ്ടിരുന്നിരുന്നു.രണ്ട് ദിവസമായി ഒട്ടും മഴയില്ല.ചൂട് ബഹുകേമമായി കൂടുകയും ചെയ്തിരിക്കുന്നു.
നാളെ കഴിയുമ്പോഴേക്കും ചൂടിന്റെ കടുപ്പം നല്ലപോലെ കുറഞ്ഞേക്കും.ഇത് കാലാവസ്ഥാ പ്രവചനക്കാരുടെ ശാസ്ത്ര വിദ്യയൊന്നുമല്ല.ഏത് അന്യഗ്രഹത്തില്‍ പോയി താമസിച്ചാലും കണ്ണുമടച്ച് പ്രവചിക്കാന്‍ കഴിയുന്ന ഒരു സിംപിള്‍ ടെക്‌നിക്കാണ്.

പറഞ്ഞുവരുന്ന ടെക്‌നിക്ക് എന്താണെന്ന് വിശദമാക്കിയാല്‍ ഇത്രയേ ഉള്ളു.യോദ്ധാക്കള്‍ യുദ്ധ സന്നധരായി രംഗത്തിറങ്ങും മുമ്പ് ചില വലിയ പരീക്ഷണങ്ങളെ നേരിടാനുണ്ടാകും.ഗ്രൂപ്പ് സമവാക്യത്തിന്റെ ഫോര്‍മുല മനസ്സിലാകാത്ത റിബലുകളായിരിക്കും പ്രധാന വില്ലന്‍മാര്‍.ഘടകകക്ഷികളുടെ നിര്‍ബന്ധ ബുദ്ധി ചില മുന്നണിയെ തന്നെ കുഴപ്പത്തിലാക്കും.രാഷ്ട്രീയത്തിലെ ഗ്രഹണ സമയം കൂടിയായിരിക്കും ഈ ദിവസങ്ങള്‍.നിയമസഭക്കകത്ത് ഘടകകക്ഷിയായി വലിയ കക്ഷികളെ താങ്ങി പിടിച്ച് നില്‍ക്കുന്നവര്‍ വീര്യം പ്രകടിപ്പിക്കുന്ന ഘട്ടം.കേരളത്തിലെ ഇടതിലെയും വലതിലെയും വലിയേട്ടന്‍മാരെ മൂലയ്ക്കിരുത്താന്‍ പോന്ന പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും അടക്കി വാഴുന്നവര്‍.സ്ഥാപിത താല്‍പര്യവുമായി എത്തുന്ന ആളുകളുണ്ട്.അവര്‍ക്ക് വലുത് അവരുടെ ആവശ്യങ്ങളായിരിക്കും.ഇതില്‍ അടിയുറച്ച് നിന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നവരുമുണ്ടാകും.പേടിയുള്ള പ്രധാന പാര്‍ട്ടി സ്ഥാനാര്‍ത്ഥിയില്‍ നിന്നും ആവശ്യമുള്ളത് കൈപറ്റി തിരഞ്ഞെടുപ്പിനെ കറവപശുവാക്കുന്ന ഏര്‍പ്പാടും നടക്കും.ചില ഗ്രൂപ്പ് റിബലുകളും കറവപ്പശു തന്ത്രം പയറ്റി കിട്ടയതും വാങ്ങി പിന്തിരിയും.ഘടക കക്ഷികള്‍ പൊതുവെ ഈ ഏര്‍പ്പാടിന് നിക്കാറില്ല.മാന്യമായി ഫോര്‍മുല തന്ത്രം തന്നെ പയറ്റും.സ്‌കൂളില്‍ പോണ കാലത്ത് കണക്കില്‍ മിടുക്കരായിരുന്നവരാണേലും ചിലപ്പോള്‍ ഫോര്‍മുലകള്‍ മനസ്സിലാവാതെ പലരും റിബലുകളായി തന്നെ തുടരും.

ഏതായാലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിക്കപ്പെട്ട ഒന്നേ കാല്‍ ലക്ഷത്തോളം സ്ഥാനാര്‍ത്ഥികളില്‍ എത്ര പേര്‍ സ്ഥാനാര്‍ത്ഥികളായി തുടരും എന്ന് നാളെ അറിയാം അതോടെ കുറേ ചൂട് താനെ കുറയും.കോരിച്ചൊരിയുന്ന മറ്റൊരു മഴക്കുവേണ്ടിയുള്ള ചൂട് അടുത്ത ദിവസം തുടങ്ങുകയും ചെയ്യും.

നാമനിര്‍ദേശ പത്രികക്കാരുടെ പൊതുവായി രീതികള്‍

കോണ്‍ഗ്രസ്,കമ്മ്യൂണിസ്റ്റ്, ബി ജെ പി,കേരള കോണ്‍ഗ്രസ്,ലീഗ് പാര്‍ട്ടി ഏതായാലും കരുത്ത് അണികള്‍ തന്നെ.അണികളെന്നു പറഞ്ഞാല്‍ ശക്തരായ പ്രവര്‍ത്തകര്‍.നല്ല നാടന്‍ ഭാഷയില്‍ പറയുകയാണേല്‍ അയല്‍വക്കകാര്‍ക്കും പരിസരവാസികള്‍ക്കുമിടയില്‍ ഏത് കാര്യത്തിനും ചാടിച്ചാടി നില്‍ക്കുന്ന കൂട്ടര്‍.ഇവര്‍ക്കിടിയിലെ പ്രധാനിയായിരിക്കും മിക്കവാറും ഗ്രാമപഞ്ചായത്ത്,മുന്‍സിപ്പാലിറ്റി,കോര്‍പ്പറേഷനുകളില്‍ സ്ഥാനാര്‍ത്ഥികളാകുക.ഇത്തരകാരുടെ ജീവതത്തില്‍ ഇതിനപ്പുറം വലിയൊരു ലക്ഷ്യം ഇല്ലെന്നും വന്നേക്കാം എന്ന് ചിന്തിക്കുന്നവരും ഉണ്ട്.അങ്ങനെ ജനാധിപത്യ സംവിധാനത്തില്‍ ഏറ്റവും താഴെ ഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന സാമുഹിക പ്രവര്‍ത്തകനും ജനസമ്മതി നേടിയെടുക്കാന്‍ അവസരം കിട്ടുന്ന ഒരേ ഒരു തിരഞ്ഞെടുപ്പ് കൂടിയാണ് തദ്ദേശതിരഞ്ഞെടുപ്പ്.
ശക്തമായി പ്രവര്‍ത്തിക്കുന്നവര്‍ എങ്കിലും മത്സരത്തിന്റെ ഏരിയയിലേക്ക് അടുക്കുക പോലും ചെയ്യാതെ നില്‍ക്കുന്ന ചില കൂട്ടരുണ്ട്.രാഷ്ട്രീയത്തിലെ വെട്ടും തടയും അറിഞ്ഞ് മുന്നോട്ട് കുതിച്ചുപൊന്തുന്നവര്‍.ഇക്കൂട്ടര്‍ ഏതറ്റം വരെയും പോയേക്കും  യുവത്വത്തിന്റെ നല്ല അവസ്ഥ കഴിയുമ്പോഴേക്കും മിനിമം സംസ്ഥാന തലത്തിലെങ്കിലും എത്തിപ്പെട്ടിട്ടുണ്ടാകും.ഇവര്‍ പൊതുവെ വെറും പഞ്ചായത്തിലേക്കോ മുന്‍സിപ്പാലിറ്റി,കോര്‍പറേഷനാദികളിലേക്കോ മത്സരത്തിനൊരുമ്പെടാന്‍ നിക്കില്ല.അതുക്കും മേലെയെന്ന് സ്വയം വിചാരിക്കുന്നതാകും ഇവരുടെ ശീലം.വാര്‍ഡുകളിലോ ഡിവിഷനുകളിലോ മത്സരിക്കുന്നത് ഇവര്‍ക്ക് താരതമ്യേനെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് താരത്തിന്റെ കുറച്ചിലും തോന്നിയേക്കും. പിന്നെ നിയമസഭാ മന്ദിരത്തിലേയും പാര്‍ലമെന്റ് മന്ദിരത്തേലെയും ഇരിപ്പുറപ്പിക്കാന്‍ തയ്യാറെടുക്കുന്ന ഒരു ട്രയലായി ഇതിനെ കാണുന്നവരുണ്ട്.അത്തരം നേതാക്കന്‍മാര്‍ ബ്ലോക്ക് പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കും മത്സരിക്കാന്‍ തയ്യാറാകും.പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച കാലയളവും വ്യക്തിപരമായ സ്വീകാര്യതയുള്ളവരും പഞ്ചയത്തിന്റെ മുതിര്‍ന്ന രണ്ടു തട്ടുകളില്‍ അങ്കചേകവന്‍മാരാകാന്‍ ഞറുക്ക് വീഴും.അവരുടെ കൂടി മത്സരക്കളമാണ് ഒരുങ്ങുന്നത്.

ഇങ്ങനെയൊക്കെയാണേലും മുന്‍ പറഞ്ഞപോലെ നാളെ വൈകീട്ട് ചൂട് ഗണ്യമായി കുറയുമെന്ന് ഉറപ്പായിട്ടും പറയാനാകില്ല.എല്ലാ ഘടകകക്ഷി,ഗ്രൂപ്പ് റിബലുകളും ഫോര്‍മുല അംഗീകരിച്ചെന്നു വരില്ല.എല്ലാ സ്ഥാപിത താല്‍പര്യക്കാരും പ്രലോബനങ്ങള്‍ക്ക് കീഴ്‌പ്പെട്ടെന്നും വരില്ല.എന്താകും എവിടെയൊക്കെ ചൂട് കുറയും എവിടെയെല്ലാം ചൂട് കൂടം കാത്തിരിക്കാം ഒരു ദിവസം കൂടി.

INDIANEWS24.COM Kochi

Leave a Reply