തിരുവനന്തപുരം:സംസ്ഥാനത്ത് തോക്ക് ലൈസന്‍സ് അപേക്ഷകരില്‍ സ്ത്രീകളുടെ എണ്ണം കൂടി.കഴിഞ്ഞ ആറ് മാസത്തിനിടെ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.എറണാകുളത്ത് നടിയെ തട്ടിക്കൊണ്ടുപോയ സംഭവം കൂടി ആയതോടെ സ്ത്രീ അപേക്ഷകര്‍ പിന്നെയും കൂടി.
നിലവില്‍ ഇരുപതിനായിരത്തോളം പേര്‍ക്കാണ് സംസ്ഥാനത്ത് തോക്ക് ലൈസന്‍സുള്ളത്.പുതിയ അപേക്ഷകര്‍ ഇതിന്റെ ഇരട്ടിയോളം വരും.ഇതില്‍ പുകതിയിലേറെ സ്ത്രീകളാണെന്നതാണ് മറ്റൊരു പ്രത്യേകത.കോട്ടയത്ത് 16 സ്ത്രീകള്‍ തോക്ക് ലൈസന്‍സ് നേടിക്കഴിഞ്ഞു.
നടിക്കെതിരായ ആക്രമണം ഉണ്ടായതിന് ശേഷം തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍ നഗരങ്ങളിലാണ് സ്ത്രീകള്‍ കൂടുതലായും അപേക്ഷയുമായെത്തിയിരിക്കുന്നത്.ലൈസന് അനുവദിക്കുന്നതിനും ചില മാനദണ്ഡങ്ങളുണ്ട്.അപേക്ഷിക്കുന്നതവര്ക്കെല്ലാം ലഭിക്കണമെന്നില്ല.ശാരീരിക, മാനസിക സ്ഥിതി വിലയിരുത്തി അപേക്ഷകള്‍ തള്ളാറുണ്ട്.
ഏറ്റവുമധികം തോക്ക് ലൈസന്‍സ് ഉള്ളത് എറണാകുളത്താണ്.3200 എണ്ണം.ഇതില്‍ നാല് പേര് വനിതകളാണ്.കുറവ് ആലപ്പുഴ ജില്ലിയില്‍.ഒരു വനിത ഉള്‍പ്പെടെ 140 പേര്‍ക്കാണ് ഇവിടെ തോക്ക് ലൈസന്‍സ് ഉള്ളത്.
INDIANEWS24.COM T V P M