728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തില്‍ തുലാവര്‍ഷം ശക്തമാകുന്നു,വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അവധിയും പ്രഖ്യാപിച്ചു

കൊച്ചി:തുലാവര്‍ഷം കേരളത്തില്‍ ശക്തമാകുന്നു. അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരാനാണ് സാധ്യത. തുലാവർഷത്തിന്റെ ഭാഗമായി അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് ഇതിന് കാരണം. മഴ കനത്തതിനാല്‍ ഏഴ് ജില്ലകളിലാണ് ഇന്നു ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും നാളെ  തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്  ഓറഞ്ച്  അലര്‍ട്ട് പ്രഖ്യാപിച്ചത്.ഇന്ന് കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുണ്ട്.ഒക്ടോബർ 22 ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

എറണാകുളം തിരുവനന്തപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് നാളെ തിങ്കകളാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു.തൃശ്ശൂര്‍  ജില്ലയില്‍ നാളെ ഉച്ചക്ക് ശേഷം അവധിയായിരിക്കും.മത്സ്യ ത്തൊഴിലാളികള്‍ കടലില്‍  പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

INDIANEWS24 WEATHER DESK


Read more: https://www.deshabhimani.com/news/kerala/heavy-rain-orange-alert/829126

Leave a Reply