jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തില്‍ കോവിഡ് രോഗനിരക്ക് രണ്ടായിരം കടന്നു,2333 പേര്‍ക്ക് രോഗബാധ,2333 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം:കേരളത്തില്‍ കോവിഡ് രോഗനിരക്ക് ഇന്ന് രണ്ടായിരം കടന്നു. 2333 പേര്‍ക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 519 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 297 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 240 പേര്‍ക്കും, എറണാകുളം ജില്ലയിലെ 214 പേര്‍ക്കും, കോട്ടയം ജില്ലയിലെ 198 പേര്‍ക്കും2333 പേര്‍ക്കാണ്, കാസര്‍ഗോഡ് ജില്ലയിലെ 154 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 122 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 89 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 78 പേര്‍ക്കും, കൊല്ലം ജില്ലയിലെ 74 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 60 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 55 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 38 പേര്‍ക്കും, വയനാട് ജില്ലയിലെ 13 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 12ന് മരണമടഞ്ഞ തിരുവനന്തപുരം കാലടി സൗത്ത് സ്വദേശിനി ഭാര്‍ഗവി (90), പത്തനംതിട്ട അടൂര്‍ സ്വദേശി ഷംസുദീന്‍ (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ തിരുവനന്തപുരം ആര്യനാട് സ്വദേശിനി മീനാക്ഷി (86), ആഗസ്റ്റ് 17ന് മരണമടഞ്ഞ കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജന്‍ (56), എറണാകുളം ആലുവ സ്വദേശിനി ജമീല (53), ആഗസ്റ്റ് 18ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ടി.വി. മത്തായി (67), ആഗസ്റ്റ് 14ന് മരണമടഞ്ഞ എറണാകുളം കോതാട് സ്വദേശി തങ്കപ്പന്‍ (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 182 ആയി.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,687 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,55,928 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,759 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1730 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 36,291 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 12,76,358 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,53,433 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

INDIANEWS24 HEALTH DESK

Leave a Reply