തിരുവനന്തപുരം:കേരളത്തില്‍ പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുള്ളതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാനും കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുള്ളതിനാല്‍ വിനോദ സഞ്ചാരികളെ കടത്തിവിടരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
INDIANEWS24 TVPM