728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തില്‍ കനത്ത മഴയെത്തുടര്‍ന്നു മലപ്പുറം,ഇടുക്കി,കോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളമൊട്ടാകെ കനത്ത മഴ തുടരുന്നനു,അഞ്ച് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് നാളെ (വ്യാഴാഴ്ച) അവധി അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം,കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.പ്രൊഫഷണ‌ൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. യൂണിവേഴ്സിറ്റി പരീക്ഷ അടക്കമുള്ള പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കുകയില്ല.

INDIANEWS24 KOCHI DESK

 

Leave a Reply