728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തില്‍ എല്‍ ഡി എഫ് ഒപ്പത്തിനൊപ്പം:ഇന്ത്യാ ന്യൂസ്‌ പോസ്റ്റ്‌ പോള്‍ അനാലിസിസ്

തിരുവനന്തപുരം:ഇന്ത്യാ ന്യൂസ്‌ 24 സ്പെഷ്യല്‍ ടീമിന്‍റെ പോസ്റ്റ്‌ പോള്‍ അനാലിസിസ് പ്രകാരം കേരളത്തില്‍ എല്‍ ഡി എഫ് ഒപ്പത്തിനൊപ്പമോ നേരിയ മുന്‍‌തൂക്കം നേടുകയോ ചെയ്യുമെന്ന് റിപ്പോര്‍ട്ട്.മിക്കവാറും എല്ലാ പോസ്റ്റ്‌ പോള്‍ റിപ്പോര്‍ട്ടുകളും യു ഡി എഫിന് വന്‍ വിജയം പ്രവചിക്കുമ്പോഴാണ് ഇന്ത്യാ ന്യൂസ്‌ 24 വ്യത്യസ്തമായ ഒരു വിശകലനം അവതരിപ്പിക്കുന്നത്.

കാസര്‍ഗോഡ്‌,കണ്ണൂര്‍,വടകര,പാലക്കാട്,ആലത്തൂര്‍,തൃശൂര്‍, കൊല്ലം, ആറ്റിങ്ങല്‍ എന്നീ എട്ടു മണ്ഡലങ്ങള്‍ എല്‍ ഡി എഫിന് ഒപ്പം നില്‍ക്കുമെന്നാണ് വിശകലന ഫലം.അതേ സമയം കോഴിക്കോട്, പൊന്നാനി, മലപ്പുറം, വയനാട്, ചാലക്കുടി, എറണാകുളം, കോട്ടയം, മാവേലിക്കര എന്നീ എട്ടു മണ്ഡലങ്ങള്‍ യു ഡി എഫിനോപ്പമായേക്കും.

ഇടുക്കി,പത്തനംതിട്ട,തിരുവനന്തപുരം,ആലപ്പുഴ എന്നീ മണ്ഡലങ്ങള്‍ പ്രവചനാതീതമാണ്.ഇതില്‍ ഇടുക്കി മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്വതന്ത്രന്‍ ജോയ്സ് ജോര്‍ജ്ജിനും തിരുവനന്തപുരത്ത് ബി ജെ പി യുടെ രാജഗോപാലിനും നേരിയ മുന്‍‌തൂക്കം കല്‍പ്പിക്കപ്പെടുന്നു.പത്തനംതിട്ടയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കും ആലപ്പുഴയില്‍ സി പി എമ്മിലെ സി ബി ചന്ദ്രബാബുവിനും  വളരെ നേരിയ സാധ്യത കല്‍പ്പിക്കപ്പെടുന്നു.

എല്‍ ഡി എഫിന്റെ വോട്ട് വിഹിതം വര്‍ദ്ധിക്കുകയും യു ഡി എഫ് കഴിഞ്ഞതവണ ലക്ഷത്തിനു മേല്‍ വിജയം നേടിയ മണ്ഡലങ്ങളില്‍ ചിലത് നഷ്ടപ്പെടുകയും മറ്റുള്ളവയില്‍ കഴിഞ്ഞ തവണത്തെ  ഭൂരിപക്ഷത്തേക്കാള്‍ അന്‍പത് ശതമാനത്തിലേറെ കുറവുണ്ടാകുകയും ചെയ്യും.

എല്‍ ഡി എഫിന്റെ എറണാകുളം,പൊന്നാനി,പത്തനംതിട്ട മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ വന്ന പിഴവുകള്‍ മുന്നണിക്ക്‌ വന്‍ വിജയം നേടുന്നതിനു തടസ്സമായതായി വിലയിരുത്തപ്പെട്ടു.അതേ സമയം ടി പി ചന്ദ്രശേഖരന്‍ വധം എല്‍ ഡി എഫിനെ കാര്യമായി ബാധിച്ചില്ല.സോളാര്‍ വിഷയം യു ഡി എഫിനെയും പ്രതീക്ഷിച്ച പോലെ ബാധിച്ചില്ല എന്ന് വിലയിരുത്തലുണ്ടായി.

പിണറായി-വി എസ് ഐക്യം മലബാര്‍ മേഖലയില്‍ എല്‍ ഡി എഫിന് ഗുണകരമായി.സി പി എമ്മിന്റെ വര്‍ദ്ധിക്കുന്ന സീറ്റുകള്‍ ഇതിനു അടിവരയിടുന്നു.സി പി എമ്മിന്മാത്രമായി  7 മുതല്‍ 9 വരെ സീറ്റുകള്‍ ലഭിക്കാനിടയുണ്ട്. സി പി ഐ ക്കു ഒന്നു മുതല്‍ രണ്ടു സീറ്റ് വരെ ലഭിച്ചേക്കും. കോണ്‍ഗ്രസ്സിനു 5 മുതല്‍ 7 സീറ്റ് വരെയും ലീഗിന് രണ്ടു സീറ്റും കേരളാ കോണ്‍ഗ്രസിന് ഒരു സീറ്റുമാണ് ലഭിക്കുക എന്നാണ് സ്പെഷ്യല്‍ ടീമിന്റെ വിലയിരുത്തല്‍.

വി എം സുധീരന്‍ കെ പി സി സി പ്രസിഡന്‍റ് പദവിയിലേക്കെത്തിയത് യു ഡി എഫിന് ഗുണം ചെയ്തു. വി എം സുധീരന്‍ ഫാക്ടര്‍ സോളാര്‍ വിഷയത്തിലും മറ്റുമായി പ്രതിരോധത്തിലായിരുന്ന യു ഡി എഫിന് മൃതസഞ്ജീവനിയായി മാറി എന്ന് സ്പെഷ്യല്‍ അനാലിസിസ് ടീം വിലയിരുത്തി.

SPECIAL  ELECTION ANALYSIS WING

Leave a Reply