728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തില്‍ എല്‍ഡിഎഫ്; കേന്ദ്രത്തില്‍ തൂക്കുസഭ

ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് ഇന്ത്യ ടുഡേ – സി വോട്ടര്‍ സര്‍വേ. എല്‍ഡിഎഫ് 11ഉം യുഡിഎഫ് 9ഉം സീറ്റില്‍ ജയിക്കുമെന്നാണ് പ്രവചനം.. യുപിഎ, എന്‍ഡിഎ ഇത്തരകക്ഷികളാകും സഭയില്‍ ഭൂരിപക്ഷമെന്നും ഇന്ത്യാ ടുഡേ സര്‍വേ പറയുന്നു.

കഴിഞ്ഞ തവണ 13 സീറ്റില്‍ ജയിച്ച കോണ്‍ഗ്രസ് ഇത്തവണ 6സീറ്റില്‍ ഒതുങ്ങും. മലപ്പുറം, പൊന്നാനി സീറ്റുകള്‍ മുസ്ലീംലീഗും കോട്ടയം കേരളാ കോണ്‍ഗ്രസ് എമ്മും നിലനിര്‍ത്തുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ പറയുന്നു.

ദക്ഷിണേന്ത്യയില്‍ കര്‍ണാടകത്തില്‍ ഒഴികെ കോണ്‍ഗ്രസ് തകരും. ദേശീയതലത്തില്‍ ബിജെപിക്ക് 188 സീറ്റ് ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് മൂന്നക്കം തികയാതെ 91ല്‍ ഒതുങ്ങും. ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് 212 സീറ്റ് ലഭിക്കുമ്പോള്‍ നിലവിലെ ഭരണമുന്നണിയായ യുപിഎ 103 സീറ്റുമായി ഏറെ പിന്നിലാകും.

അതേസമയം എന്‍ഡിഎയിലും യുപിഎയിലും അംഗങ്ങളല്ലാത്ത പാര്‍ട്ടികളായിരിക്കും അടുത്ത സഭയില്‍ ഭൂരിപക്ഷമെന്ന നിര്‍ണായക പ്രവചനവും ഇന്ത്യ ടുഡേ നടത്തുന്നു. 228 സീറ്റ് ഈ പാര്‍ട്ടികള്‍ക്ക് കിട്ടും. ഇടതുപക്ഷം 31 സീറ്റ് നേടുമെന്ന് പ്രവചിക്കുന്ന സര്‍വേ ആം ആദ്മി പാര്‍ട്ടിക്ക് 10 സീറ്റ് നീക്കിവെക്കുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 20 മുതല്‍ 28 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. ഇടതുപക്ഷത്തിന് 7-13 സീറ്റ്.

കേരളത്തില്‍ യുഡിഎഫിന് മുന്‍‌തൂക്കം പ്രവചിച്ച് കഴിഞ്ഞ ദിവസം സിഎന്‍എന്‍ സര്‍വേഫലം പ്രസിദ്ധീകരിച്ചിരുന്നു. യുഡിഎഫ് 12 മുതല്‍ 18 സീറ്റ് വരെ ജയിക്കുമെന്നാണ് സി എന്‍ എന്‍ പ്രവചനം

Leave a Reply