jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തില്‍ ഇന്ന് 416 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,സമ്പര്‍ക്കം വഴി 204 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം:കേരളത്തില്‍  ഇന്ന് 416 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായിട്ടാണ് ഒരു ദിവസം നാനൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെയുള്ള ഏറ്റവുമുയർന്ന കണക്കാണിത്. സമ്പര്‍ക്കം വഴി രോഗ ബാധിതരായവരുടെ എണ്ണവും റെക്കോര്‍ഡിലേക്ക് നീങ്ങിയ ദിവസമാണ് ഇന്ന് എന്നത് ശ്രദ്ധേയമാണ്.

സമ്പര്‍ക്കം വഴി മാത്രം 204 പേര്‍ക്ക് കോവിഡ് സ്ധിരീകരിച്ചിട്ടുണ്ട്.സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണവും കൂടി. രോഗവ്യാപനത്തിൽ ഓരോ ദിവസവും പുതിയ റെക്കോഡ് വരികയാണ്. ഏറ്റവും കൂടുതൽ രോഗബാധിതർ വരുന്നു. അതിനപ്പുറം, സമ്പർക്കത്തിലൂടെ രോഗബാധിതരുടെ എണ്ണം പുറത്ത് നിന്ന് വന്നവരേക്കാൾ കൂടി. 123 പേർ വിദേശത്ത് നിന്ന് വന്നവർക്ക് രോഗം വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 51 പേരാണ്.
ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് 35, സിഐഎസ്എഫ് 1, ബിഎസ്എഫ് 2. ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 129 ആലപ്പുഴ 50 മലപ്പുറം 41, പത്തനംതിട്ട 32 , പാലക്കാട് 28, കൊല്ലം 28, കണ്ണൂർ 23, എറണാകുളം 20, തൃശ്ശൂർ 17, കാസർകോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7 എന്നിങ്ങനെയാണ് രോഗബാധയുണ്ടായിരിക്കുന്നത്.

ഇന്ന് 112 പേർക്കാണ് രോഗമുക്തി ലഭിച്ചിരിക്കുന്നത്. ഫലം നെഗറ്റീവായവരുടെ കണക്ക്: തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂർ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂർ 14, കാസർകോട് 3.ഇതുവരെ 24 മണിക്കൂറിനകം 11, 693 സാമ്പിളുകൾ പരിശോധിച്ചു. 152112 പേർ നിരീക്ഷണത്തിലുണ്ട്. 3512 പേർ ആശുപത്രിയിലാണ്. 472 പേരെ ഇന്ന് ആശുപത്രിയിലാക്കി.2,76,878 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 4528 സാമ്പിൾ ഫലം വരാനുണ്ട്.

സാമൂഹ്യവ്യാപനം തർക്കവിഷയമാക്കണ്ട. രോഗസാധ്യത കൂടിയെന്ന് കരുതി ടെസ്റ്റിംഗ് കൂട്ടാനും ചികിത്സ കൂടുതൽ നൽകാനുമാണ് ശ്രമിക്കുന്നത്. ഗുരുതര സ്ഥിതിയിലുള്ള രോഗികളെ ചികിത്സിക്കാൻ ഓരോ ജില്ലകളിലും രണ്ട് ആശുപത്രികളും, അതല്ലാത്ത രോഗികളെ ചികിത്സിക്കാൻ പ്രഥമഘട്ട കോവിഡ് ചികിത്സാകേന്ദ്രങ്ങളും തയ്യാറാക്കി.

രോഗികളുടെ എണ്ണം കൂടിയാൽ സ്വകാര്യമേഖലയുമായി സഹകരിക്കും. അതിനായി പ്ലാൻ എ, ബി, സി തയ്യാറാക്കി. ഇന്ത്യയിലെ മഹാനഗരങ്ങളെല്ലാം കോവിഡ് മഹാമാരിക്ക് മുമ്പിൽ മുട്ടുമടക്കി. പിടിച്ച് നിന്ന ബാംഗ്ലൂർ പോലും കാലിടറുകയാണ്. കഴിഞ്ഞ ദിവസം ആയിരത്തിലധികം കേസുകളാണ് നഗരത്തിലുണ്ടായത്. ചെന്നൈയിലെ സ്ഥിതി അതിലും മോശമാണ്. കേരളത്തിൽ രോഗബാധ ഉണ്ടായ ശേഷമാണ് ഇവിടങ്ങളിൽ ആദ്യത്തെ കേസുകളുണ്ടാതെന്ന് ഓർക്കണം. ഇവിടങ്ങളിലൊക്കെ ഏതെങ്കിലും സ്ഥലം കേന്ദ്രീകരിച്ച് ക്ലസ്റ്ററുണ്ടാകും. പിന്നെ മൾട്ടിപ്പിൾ ക്ലസ്റ്ററുണ്ടാകും. പിന്നെയാണ് സമൂഹവ്യാപനം വരിക.

സമാനമായ സാഹചര്യമാണ് ഇവിടെ കണ്ടെത്തിയ സൂപ്പർ സ്പ്രെഡ്. ശ്രദ്ധ കൊടുത്തില്ലെങ്കിൽ രോഗം പടർന്ന് പിടിക്കും. ജനസാന്ദ്രത കൂടിയ കേരളത്തിൽ ഇത് ഒട്ടാകെ വ്യാപിക്കാൻ ഒരുപാട് കാലം വേണ്ട. വലിയ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത് എന്ന് മനസ്സിലാക്കണം. മാർച്ച് 24-ന് ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം അഞ്ഞൂറിൽപ്പരമാണ്. മരണസംഖ്യ 9 മാത്രം. ഇന്ന് കേസുകളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 21,604 ആളുകൾ മരിച്ചു. നമ്മളെത്തി നിൽക്കുന്ന പ്രതിസന്ധിയുടെ ആഴം എന്താണെന്ന് ഈ കണക്കുകൾ പറയും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

INDIANEWS2 HEALTH DESK

 

Leave a Reply