jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 രോഗബാധ,1049 പേർക്ക് രോഗമുക്തി,മരണം 60

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  1049 പേർക്കാണ് രോഗമുക്തി.തിരുവനന്തപുരം ജില്ലയിൽ 240 പേർ രോഗബാധിതരായി. കോഴിക്കോട് ജില്ലയിൽ 110 പേർക്കും, കാസർഗോഡ് ജില്ലയിൽ 105 പേർക്കും, ആലപ്പുഴ ജില്ലയിൽ 102 പേർക്കും, കൊല്ലം ജില്ലയിൽ 80 പേർക്കും, എറണാകുളം ജില്ലയിൽ 79 (ഒരാൾ മരണമടഞ്ഞു) പേർക്കും, കോട്ടയം ജില്ലയിൽ 77 പേർക്കും, മലപ്പുറം ജില്ലയിൽ 68 പേർക്കും, കണ്ണൂർ ജില്ലയിൽ 62 പേർക്കും, പത്തനംതിട്ട ജില്ലയിൽ 52 പേർക്കും, ഇടുക്കി ജില്ലയിൽ 40 പേർക്കും, തൃശൂർ ജില്ലയിൽ 36 പേർക്കും, പാലക്കാട് ജില്ലയിൽ 35 പേർക്കും, വയനാട് ജില്ലയിൽ 17 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയിൽ ജൂലൈ 24 ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണി (76) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇതിൽ ഉൾപ്പെടുന്നു.കൂടാതെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസർഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രൻ (40) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം 60 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 119 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 106 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 838 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 72 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 218 പേർക്കും, കോഴിക്കോട് ജില്ലയിലെ 104 പേർക്കും, കാസർഗോഡ് ജില്ലയിലെ 88 പേർക്കും, എറണാകുളം ജില്ലയിലെ 73 പേർക്കും, കോട്ടയം ജില്ലയിലെ 67 പേർക്കും, കൊല്ലം ജില്ലയിലെ 63 പേർക്കും, ആലപ്പുഴ ജില്ലയിലെ 49 പേർക്കും, മലപ്പുറം ജില്ലയിലെ 38 പേർക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേർക്കും, കണ്ണൂർ ജില്ലയിലെ 24 പേർക്കും, തൃശൂർ ജില്ലയിലെ 13 പേർക്കും, വയനാട് ജില്ലയിലെ 7 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

21 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 11, പത്തനംതിട്ട ജില്ലയിലെ 4, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 വീതം, കോട്ടയം, എറണാകുളം ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂർ ജില്ലയിലെ 2 ബി.എസ്.എഫ്. ജവാൻമാർക്കും, 3 കെ.എഫ്.സി. ജീവനക്കാർക്കും, 2 കെ.എൽ.എഫ്. ജീവനക്കാർക്കും, 8 കെ.എസ്.സി. ജീവനക്കാർക്കും, കണ്ണൂർ ജില്ലയിലെ 3 ഡി.എസ്.സി. ജവാൻമാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ 229 പേരുടെയും, മലപ്പുറം ജില്ലയിൽ 185 പേരുടെയും,പത്തനംതിട്ട ജില്ലയിൽ 150 പേരുടെയും, എറണാകുളം ജില്ലയിൽ 77 പേരുടെയും, ആലപ്പുഴ ജില്ലയിൽ 70 പേരുടെയും, കോഴിക്കോട് ജില്ലയിൽ 62 പേരുടെയും, കൊല്ലം ജില്ലയിൽ 50 പേരുടെയും, കോട്ടയം ജില്ലയിൽ 49 പേരുടെയും, വയനാട് ജില്ലയിൽ 45 പേരുടെയും, തൃശൂർ ജില്ലയിൽ 37 പേരുടെയും, കണ്ണൂർ ജില്ലയിൽ 36 പേരുടെയും, പാലക്കാട് ജില്ലയിൽ 24 പേരുടെയും, കാസർഗോഡ് ജില്ലയിൽ 23 പേരുടെയും, ഇടുക്കി ജില്ലയിൽ 12 പേരുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 9420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8613 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,300 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,45,319 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 8981 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1151 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

INDIANEWS24 HEALTH DESK

Leave a Reply