തിരുവനന്തപുരം:കേരളത്തില്‍ യു ഡി എഫും എല്‍ ഡി എഫും ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ ബി ജെ പി ചരിത്രത്തിലാദ്യമായി അക്കൗണ്ട് തുറക്കുന്നതിന്റെ പടിവാതിലിലാണ്.കൊല്ലത്തെ കടുത്ത മത്സരത്തില്‍ യു ഡി എഫും വടകരയില്‍ എല്‍ ഡി എഫും വിജയത്തിലേക്ക് നീങ്ങുകയാണ്.
മലപ്പുറത്ത് ഇ അഹമ്മദും കാസര്‍ഗോഡ് പി കരുണാകരനും ആറ്റിങ്ങലില്‍ സമ്പത്തും ആലത്തൂരില്‍ പി കെ ബിജുവും ഏറണാകുളത്ത് കെ വി തോമസും തൃശൂരില്‍ സി എന്‍ ജയദേവനും കോട്ടയത്ത് ജോസ് കെ മാണിയും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും വിജയമുറപ്പിച്ചു.
ഇടുക്കി,പത്തനംതിട്ട,കണ്ണൂര്‍,കോഴിക്കോട്,ചാലക്കുടി,മാവേലിക്കര,പാലക്കാട്,ആലപ്പുഴ എന്നീ മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്.വയനാട് എം ഐ ഷാനവാസിന് 3273 ന്റെ മാത്രം ലീഡ് മാത്രമാണുള്ളത്.
വോട്ടെണ്ണല്‍ ഏകദേശം രണ്ട് മണിക്കൂര്‍ മാത്രം പിന്നിടുമ്പോഴത്തെ നിലയിലാണ്.
INDIANEWS24 ELECTION DESK