jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത,ഇടുക്കി,കാസര്‍ഗോഡ്,കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

ന്യൂഡൽഹി:”ന്യോൾ” ചുഴലിക്കാറ്റ് കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് കാരണമായേക്കും.ഇടുക്കി,കണ്ണൂര്‍ ,കാസര്‍ഗോഡ്‌ ജില്ലകളിൽ ഇന്ന് റെഡ്അലർട്ട് പ്രഖ്യാപിച്ചു.എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും  പ്രഖ്യാപിച്ചു.തെക്കന്‍ ചൈന കടലിൽ രൂപപ്പെട്ട ‘ന്യോൾ ‘ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ അറബിക്കടലിൽ കാലവർഷ കാറ്റ് ശക്തമാകും.അതേസമയം ചുഴലിക്കാറ്റ് ദുർബലമായി ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന്‌  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മലയോര മേഖലകളിൽ മഴ കനത്തേക്കും.തിങ്കളാഴ്ച്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്. സർക്കാർ സംവിധാനങ്ങളോട് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും നിർദേശം. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയണ്ട്.കടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതിനാൽമത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. കടലേറ്റ ഭീഷണിയുള്ളതിനാൽ തീരമേഖലയിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം.

ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും, 4 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.തിങ്കളാഴ്ച്ച 10 ജില്ലകളിൽ ഓറഞ്ചും മൂന്ന് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ മഴ കനത്തേക്കും, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാര അതോറിറ്റി നിർദേശം നൽകി.

INDIANEWS24 CLIMATE DESK

Leave a Reply