728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിലേക്ക് യാത്ര വേണ്ടെന്ന് ഉപദേശിച്ച് അമേരിക്ക

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നാശം വിതച്ച കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് കഴിഞ്ഞ ദിവസമാണ് അമേരിക്ക തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉള്ള പ്രദേശത്തേക്ക് യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.കേരളത്തിലെ സ്ഥിതി ഗതികളെ ആശങ്കജനകമെന്നാണ് അമേരിക്ക വിലയിരുത്തുന്നത്.
ഇന്നലെ നെടുമ്പാശേരി അടച്ചിടാനുണ്ടായ സാഹചര്യവും മുന്നറിയിപ്പിന് കാരണമായി. രണ്ട് ദിവസത്തെ മഴക്കെടുതിയില്‍ മാത്രം 23 പേരാണ് മരിച്ചത്. പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ടിന് സമീപം ഇന്നലെ രാത്രി ഉരുള്‍പൊട്ടിയിരുന്നു. ഈ ഹോട്ടലില്‍ 30 ഓളം വിദേശികള്‍ കുടുങ്ങി. രക്ഷപ്പെടുത്തണമെന്ന ഇവരുടെ സന്ദേശങ്ങള്‍ വൈറലാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ഇടപെടല്‍.മലയോര മേഖലകളിലാണ് കേരളത്തില്‍ ഏറ്റവും അധികം വിദേശികളെത്തുന്നത്. അതുകൊണ്ട് തന്നെ ടൂറിസത്തേയും മഴ കാര്യമായി തന്നെ ബാധിക്കും.
കേരളത്തില്‍ ദുരിതം തുടരുന്നത് ഏറെ ആശങ്ക ഉയര്‍ത്തുന്നുണ്ട്. വെള്ളപ്പൊക്ക ദുരിതത്തില്‍തമിഴ്‌നാട് മുഖ്യമന്ത്രി പഴനിസാമി അഗാതമായ ദുഃഖം രേഖപ്പെടുത്തി.അദ്ദേഹം കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ്.വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. കേരളം ആവശ്യപ്പെടുന്നതനുസരിച്ച് കൂടുതല്‍ സഹായം തമിഴ്നാട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമായതോടെ മലയോര മേഖലയിലും സംസ്ഥാനത്തോട് അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. എന്നും തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തിയില്‍ നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 11 സെന്റീമീറ്റര്‍ കനത്തമഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ആളുകളെത്തുന്ന തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയിലും വ്യാഴാഴ്ച രാത്രി കനത്ത മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 12.8 സെന്റീമീറ്റര്‍ മഴയാണ് കഴിഞ്ഞ രാത്രി ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

INDIANEWS24 TVM DESK

Leave a Reply