728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തില്‍ വന്‍ വര്‍ദ്ധന

തിരുവനന്തപുരം:പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന പണത്തില്‍ വന്‍ വര്‍ധനയെന്ന് പഠന റിപ്പോര്‍ട്ട്.മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ 46.3 ശതമാനം വര്‍ദ്ധനയാണുണ്ടായിരിക്കുന്നതെന്ന് തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ (സി ഡി എസ്) കെ സി സക്കറിയ, എസ് ഇരുദയരാജന്‍ എന്നിവര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

പഠനപ്രകാരം പോയ വര്‍ഷത്തിലെ കണക്കനുസരിച്ച് ഓരോ വീട്ടിലും ശരാശരി 88,720 രൂപ എല്ലാവര്‍ഷവും ലഭിക്കുന്നു.2013-2014 വര്‍ഷത്തില്‍ കേരളത്തിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ച മൊത്തം തുക 72,680 കോടി രൂപയാണ്.എല്ലാ കാലത്തും ഈ തുകയില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായിരിക്കുന്നത് വലിയ വര്‍ദ്ധനയാണ്.2010-2011 വര്‍ഷത്തില്‍ പ്രവാസികള്‍ കേരളത്തിലേക്ക അയച്ചത് 49,695 കോടി രൂപയായിരുന്നു.2008ല്‍ ഇത് 43,288 കോടി രൂപയായിരുന്നു.
money transferലഭിക്കുന്ന പണം വീട് വെക്കാനും സ്ഥലം വാങ്ങാനുമാണ് ആളുകള്‍ കൂടുതലായി ചെലവഴിക്കുന്നത്.വിദ്യാഭ്യാസം,ചികിത്സാചിലവ് തുടങ്ങിയവയ്ക്കായി പണം ചിലവഴിക്കുമ്പോള്‍ കാറുകളും സമ്മാനങ്ങളും മറ്റും വാങ്ങുന്നതിനായും പണം മാറ്റിവെക്കുന്നുണ്ട്.കൂടാതെ കാറുള്ള പ്രവാസികളുടെ എണ്ണവും കൂടിയിട്ടുണ്ട്.മൊബൈല്‍ ഫോണ്‍, ബൈക്ക്, കമ്പ്യൂട്ടര്‍, ടെലിവിഷന്‍ തുടങ്ങിയവ വാങ്ങിക്കൂട്ടുന്നതും മുന്‍ വര്‍ഷത്തെക്കാള്‍ കൂടിയിട്ടുണ്ട്.

NRI-INVESTMENT93.2 ശതമാനം പേര്‍ക്കും സ്വന്തംവീടുണ്ട്.ഇതില്‍ 12.9 ശതമാനം പേര്‍ക്ക് ആഡംബരവീടുകളും 23.3 ശതമാനം പേര്‍ക്ക് ഏറ്റവുംനല്ല വീടുകളുമുണ്ട്. 40.7 ശതമാനം പേര്‍ക്ക് നല്ലവീടുകളും 21 ശതമാനത്തിന് കൂടുതല്‍ സൗകര്യങ്ങളൊന്നുമില്ലാത്ത വീടുകളുമുണ്ട്.ആഡംബര വീടുകളില്‍ മുന്നില്‍ തൃശൂരാണ്.രണ്ടാം സ്ഥാനത്ത് എറണാകുളവും.

INDIANEWS24.COM TVPM

Leave a Reply