ഇതിനിടെ സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന കോഴിക്കോട് സ്വദേശി ഷഹബാസിനെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ബാംഗ്ളൂരില്‍ അറസ്റ്റ് ചെയ്തു.
മൊബൈല്‍ ഫോണ്‍ കവറിനുള്ളില്‍ ഒളിപ്പിച്ച രണ്ടു കിലോ സ്വര്‍ണമാണു തിരുവനന്തപുരത്തു പിടികൂടിയത്. കൊയിലാണ്ടി സ്വദേശി ബഷീര്‍ ഷംസുദ്ദീന് (25) രണ്ടു സ്വര്‍ണക്കട്ടികള്‍ മൊബൈല്‍ ഫോണ്‍ എന്ന മട്ടില്‍ പാന്റ്സിന്റെ പോക്കറ്റില്‍ തിരുകി കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന് 60 ലക്ഷംരൂപ വിലവരും.
രാവിലെ 9.30നു ദുബായില്‍ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിലാണു ബഷീര്‍ എത്തിയത്. പരിശോധന കഴിഞ്ഞു ടോയ്ലറ്റിലേക്കു പോയ ബഷീറിന്റെ പോക്കറ്റുകള്‍ തൂങ്ങിക്കിടക്കുന്നതു കണ്ടാണു പരിശോധിച്ചത്. ടോയ്ലറ്റില് വച്ചു പൊലീസുകാരനു സ്വര്‍ണം കൈമാറാനായിരുന്നു ധാരണയെന്നും കുഞ്ഞാലി എന്ന കോഡ് ഉപയോഗിക്കാനായിരുന്നു നിര്ദേശമെന്നുമാണു ബഷീര്‍ മൊഴിനല്‍കിയത്. എന്നാല്‍ ആ പേരില്‍ ഇവിടെ ജീവനക്കാരിലെ്ലന്നും ടോയ്ലറ്റില് സംശയകരമായി ആരെയും കണ്ടെത്തിയിലെ്ലന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒന്നര കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണു കോയന്പത്തൂരില്‍ ഷൊര്‍ണൂര്‍ സ്വദേശി നിശാന്ത് (32) പിടിയിലായത്. രാവിലെ ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് നിശാന്ത് എത്തിയത്. ബെല്‍റ്റിന്റെ ബക്കിള്, സൂട്ട്കേസ് കൈപ്പിടി, സൂട്ട് കേസ് ബീഡിങ്, റിസ്റ്റ് വാച്ചിന്റെ ഡയല് തുടങ്ങിയവ സ്വര്‍ണത്തില്‍ പണിത് അലുമിനിയം പെയിന്റ് പൂശിയിരിക്കുകയായിരുന്നു.