728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിലേക്കുള്ള സൗദി സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായേക്കും

റിയാദ്:വിദേശ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്ന മണ്‍സൂണ്‍ ടൂറിസത്തിന് ഇക്കുറി സൗദിയില്‍ നിന്നുള്ള യാത്രക്കാരില്‍ ഗണ്യമായ കുറുവുണ്ടായേക്കും.ഇന്ത്യന്‍ എംബസിയിലെത്തി സഞ്ചാരികള്‍ വിരലടയാളം പതിപ്പിക്കണമെന്ന പുതിയ നിബന്ധനയാണ് യാത്രികരെ മടുപ്പിക്കുന്നത്.

കേരളത്തിന്റെ വിനോസഞ്ചാര മേഖലയുടെ പ്രധാന സീസണ്‍ ആണ് മണ്‍സൂണ്‍ ടൂറിസം.ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ പുതിയ നിബന്ധന സൗദിയില്‍ നിന്നും കേരളത്തിലേക്ക് യാത്രചെയ്യാന്‍ ടിക്കറ്റ് വരെ ബുക്ക് ചെയ്തിരുന്നവര്‍ അത് റദ്ദാക്കുന്നതായാണ് വിവരം.കേരളത്തിലേക്ക് യാത്രയാകാന്‍ സൗദിയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത്‌ റിയാദിലെ ഇന്ത്യന്‍ എംബസിയിലെത്തി വിരലടയാളം പതിപ്പിക്കുകയെന്നത് പലര്‍ക്കും ദുഷ്‌കരമാകുകയാണ്.ഇതിനാലാണ് മിക്ക ടൂറിസ്റ്റുകളും കേരളത്തിലേക്കുള്ള യാത്ര വേണ്ടെന്നുവെക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ മണ്‍സൂണ്‍ ടൂറിസത്തിനായി സൗദിയില്‍ നിന്നെത്തിയത് എഴുപതിനായിരത്തോളം പേരാണ്.കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കുന്ന സൗദി സ്വദേശികള്‍ ഫിലിപ്പൈന്‍സ്‌, തായ്‌ലാന്‍ഡ്, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ വിനോദസഞ്ചാര മേഖലളിലേക്ക് പോകാന്‍ തയ്യാറാകുന്നതായാണ് അറിയുന്നത്.ഇന്ത്യന്‍ എംബസിയിലെത്തി വിരലടയാളം പതിപ്പിക്കുകയെന്ന നിബന്ധനയില്‍ ചെറിയ ഇളവുവരുത്തി വിമാനത്തവാളത്തില്‍ വച്ച് ഇത് നടപ്പാക്കിയാല്‍ പ്രശ്‌നം ഏറെക്കുറേ പരിഹരിക്കാനാകുമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നത്.

INDIANEWS24.COM Gulf Desk

Leave a Reply