728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിലെ 39 വിദേശമദ്യ വില്‍പ്പനശാലകള്‍ പൂട്ടി

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ 39 വിദേശമദ്യവില്‍പ്പനശാലകള്‍ പൂട്ടി.ബിവറേജസ് കോര്‍പ്പറേഷന്റെ 34 ഉം കണ്‍സ്യൂമര്‍ ഫെഡിന്റെ അഞ്ചും വില്‍പ്പനശാലകളാണ് പുട്ടിയത്.എന്നാല്‍ പത്തനംതിട്ട ജില്ലയിലെ വിദേശമദ്യവില്‍പ്പനശാലകളൊന്നും പൂട്ടിയിട്ടില്ല.

ബിവറേജസ് കോര്‍പ്പറേഷന്റെ 338 വില്‍പ്പന ശാലകളില്‍ 39 എണ്ണമാണ് പൂട്ടിയത്.ഗാന്ധിജയന്തി ദിനം മുതല്‍ നിലവിലുള്ള വില്‍പ്പനശാലകളുടെ പത്ത് ശതമാനം പൂട്ടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.സര്‍ക്കാരിന്റെ നയം അനുസരിച്ച് ബാക്കിയുള്ള വിദേശ മദ്യവില്‍പ്പനശാലകളുടെ പത്ത് ശതമാനം അടുത്ത വര്‍ഷം ഒക്ടോബറില്‍ പൂട്ടും.സംസ്ഥാനത്തെ ക്രമേണ സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് നയിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പീരുമേട് (ഇടുക്കി), കുളത്തൂപ്പുഴ (കൊല്ലം), മേപ്പാടി (വയനാട്), കോട്ടയം, മൂവാറ്റുപുഴ (എറണാകുളം) എന്നിവയാണ് പൂട്ടിയ കണ്‍സ്യൂമര്‍ഫെഡിന്റെ വില്പനശാലകള്‍.ആകെ 46 വില്പന കേന്ദ്രങ്ങളാണ് ഇവയ്ക്കുള്ളത്.എണാകുളം ജില്ലയിലാണ് ബിവറേജസ് കോര്‍പ്പറേഷന്റെ ഏറ്റവുമധികം കേന്ദ്രങ്ങള്‍ പൂട്ടിയത്(അഞ്ചെണ്ണം).ഇടുക്കി (4), തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് (3 വീതം), കൊല്ലം, ആലപ്പുഴ, മലപ്പുറം, വയനാട് ജില്ലകളില്‍ രണ്ട് വീതവും മറ്റു ജില്ലകളില്‍ ഓരോന്നുമാണ് പൂട്ടിയത്.

ജിലകള്‍ തോറും പൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്‍ വില്പന ശാലകള്‍
-തിരുവനന്തപുരം: പാപ്പനംകോട്, വട്ടപ്പാറ, മാരായമുട്ടം
-കൊല്ലം: ഭരണിക്കാവ്, തേവലക്കര
-ആലപ്പുഴ: കളര്‍കോട്, പിച്ചു അയ്യര്‍ ജംഗ്ഷന്‍
-കോട്ടയം: വാകത്താനം, കൊല്ലപ്പള്ളി, പുളിക്കല്‍ കവല
-ഇടുക്കി: പാമ്പനാര്‍, കഞ്ഞിക്കുഴി, വെള്ളത്തൂവല്‍, മാങ്കുളം
-എറണാകുളം: പൂത്തോട്ട, അത്താണി, പേട്ട, കുമ്പളങ്ങി, മുല്ലശേരി കനാല്‍
-തൃശൂര്‍: മുണ്ടുപാലം, ഗുരുവായൂര്‍, പഴയന്നൂര്‍.
-പാലക്കാട്: പാലക്കാട്, തൃത്താല,പട്ടാമ്പി
-മലപ്പുറം: വണ്ടൂര്‍, പരപ്പനങ്ങാടി
-കോഴിക്കോട് : മുക്കം, താമരശേരി, കല്ലായി റോഡ്
-വയനാട്: ചേപ്പാട്, പടിഞ്ഞാറേത്തറ
-കണ്ണൂര്‍: ഉളിക്കല്‍
-കാസര്‍കോട്: കാളിക്കടവ്‌

INDIANEWS24 TVPM

Leave a Reply