728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിലെ സാഹചര്യം മദ്യനിരോധനത്തിന് അനുകൂലം: സുധീരന്‍

കൊച്ചി: കേരളത്തിലിപ്പോള്‍ മദ്യനിരോധനത്തിന് അനുകൂലമായ സാഹചര്യമാണെന്ന്‍ കെ.പി.സി.സി. പ്രസിഡന്റ്റ് വി.എം.സുധീരന്‍. എറണാകുളത്ത് രാജീവ് ഗാന്ധി സദ്ഭാവന ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമ്പൂര്‍ണ്ണ മദ്യനിരോധനം കേരളത്തിലെ ജനങ്ങളുടെ ആഗ്രഹമാണെന്ന് സുധീരൻ പറഞ്ഞു.  മദ്യനിരോധനം സംബന്ധിച്ച് യു.ഡി.എഫിൽ ഉള്ള  അഭിപ്രായവൃത്യാസങ്ങള്‍ കണക്കിലെടുക്കേണ്ടതില്ല. ലഹരി വർജ്ജനത്തിനായി ഗാന്ധിജി പടുത്തുയർത്തിയ കർമപദ്ധതിയെ ഒരു മഹാപ്രസ്ഥാനമായി മുന്നോട്ട് കൊണ്ടു പോകാൻ കോൺഗ്രസിന് ബാദ്ധ്യതയുണ്ട്. മദ്യത്തിനെതിരെ വലിയൊരു ചെറുത്ത് നിൽപിന് ജനം രംഗത്ത് വന്നിട്ടുണ്ട്. അത് ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

INDIANEWS24 TVPM

Leave a Reply