728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന്റെ സൂത്രധാരന്‍ മലപ്പുറം സ്വദേശി മൊയ്തീനെന്ന് പോലീസ്‌

പാലക്കാട്:കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്‍ ‘സഖാവ്’ എന്ന പേരില്‍ അറിയപ്പെടുന്ന മലപ്പുറം സ്വദേശി മൊയ്തീനെന്ന് പോലീസ് വ്യക്തമാക്കി.തൃശൂരിലെ നീറ്റ ജലാറ്റിന്റെ കേസ് അന്വേഷിക്കുന്ന സംഘമാണ് ഇത്തരം ഒരു നിഗമനത്തിലെത്തിചേര്‍ന്നിരിക്കുന്നത്.വലതു കൈപത്തി നഷ്ടമായിട്ടുള്ള മൊയ്തീന്റെ പ്രവര്‍ത്തനം പ്രധാനമായും കേരള-കര്‍ണാടക അതിര്‍ത്തി കേന്ദ്രമാക്കിയാണെന്ന് പോലീസ് അറിയിച്ചു.

കേരളത്തിലെ ആദിവാസി മേഖലകളില്‍ മാവോയിസ്റ്റുകള്‍ നടത്തി വരുന്ന അര്‍ബന്‍ ആക്ഷന്‍ ടീമിന്റെ ചുമതല മൊയ്തീനാണെന്ന പൊലീസ് വെളിപ്പെടുത്തി.തൃശൂരിലെ നീറ്റ ജലാറ്റിന്‍ കന്പനിക്കു നേരെയുണ്ടായ ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ട്.സ്‌ഫോടനം നടത്താന്‍ ശ്രമിക്കുന്നതിനിടെ ബോംബ് പൊട്ടി മാവോയിസ്റ്റ് മരിച്ച സംഭവത്തിന് ദൃക്‌സാക്ഷിയാണ് മൊയ്തീന്‍.

കേരള-കര്‍ണാടക അതിര്‍ത്തിയിലെ വനമേഖലയില്‍ ഒളിച്ചു കഴിയുന്ന മൊയ്തീന് അട്ടപ്പാടിയിലെ ആദിവാസി മേഖലയില്‍ ഉണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതായി പോലീസിന് വ്യക്തമായിട്ടുണ്ട്.

INDIANEWS24.COM Palakkad

Leave a Reply