728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിലെ മഴക്കെടുതി തുടരുന്നു,നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

കൊച്ചി:കേരളമൊട്ടാകെ തുടരുന്ന അതി തീവ്ര മഴയുടെ സാഹചര്യത്തിൽ ഒന്‍പതു ജില്ലകളില്‍ പ്രളയമുണ്ടായേക്കാമെന്നു  കേന്ദ്ര ഏജന്‍സിയുടെ മുന്നറിയിപ്പ്.വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം,തൃശൂര്‍,ഇടുക്കി,എറണാകുളം,കോട്ടയം,പത്തനംതിട്ട,ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ്.

കൊച്ചി നെടുമ്പാശേരി വിമാനത്താവളം നാളെ രാവിലെ ഒൻപത് മണി വരെ അടച്ചു. റൺവേയിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഇത്. ഇവിടെ നിന്നും വെള്ളം പുറത്തേക്ക് കളയാനുള്ള ശ്രമമാണ് നടക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. റൺവേ നാളെ രാവിലെ 6 ന് വീണ്ടും പരിശോധിക്കും.

പെരിയാർ,വളപട്ടണം,കുതിരപ്പുഴ,കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷൻറെ പ്രളയ മുന്നറിയിപ്പും അത്യന്തം ജാഗ്രതയോടെയാണ് സംസ്ഥാന ഭരണകൂടം കാണുന്നത്.

കനത്ത മഴയിൽ മലയിടിച്ചിൽ ഭീഷണിയിലാണ് നിലമ്പൂരിലെ മലയോര പ്രദേശങ്ങൾ.‌ കഴിഞ്ഞ പ്രളയത്തിൽ മലയിടിച്ചിലുണ്ടായ ആഡ്യൻപാറയടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണ്. വയനാട് മേപ്പാടിയിൽ വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ ചാലിയാർ പുഴ നിറഞ്ഞ് കവിഞ്ഞതോടെ മുണ്ടേരി, ഭൂതാനം, പങ്കയം പ്രദേശങ്ങൾ വെള്ളത്തിലായി. വയനാട് പുത്തുമലയിൽ ഉരുൾപൊട്ടിയ സ്ഥലത്ത് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചു

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. നദിക്കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുകയാണെങ്കിലും സ്ഥിതി നിയത്രണ വിധേയമാണ്.ഇപ്പോഴും ഡാമിന്റെ സംഭരണശേഷിയുടെ പകുതി വെള്ളം പോലും എത്തിയിട്ടില്ല എന്നത് ആശ്വാസം പകരുന്നു.അതെ സമയം രണ്ടുദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴമൂലം ഇടുക്കി ജില്ലയില്‍ വ്യാപകമായ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  ഒരു കുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്.
സ്ഥിതിഗതികള്‍ നിയന്ത്രണ  വിധേയമാണെന്മാനും എതു സാഹചര്യത്തെയും നേരിടാന്‍  കേരളം സുസ്ജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍പ്രസ്താവിച്ചു.കഴിവതും ജീവഹാനി ഉണ്ടാകാതെ നോക്കണമെന്ന് അദ്ദേഹം ജനങ്ങളോടും ഉദ്യോഗസ്ഥരോടും  അഭ്യര്‍ഥിച്ചു.
INDiANEWS24 SPECIAL CORRESPONDENT

Leave a Reply