728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ ഒഴികെയുള്ള ബാറുകള്‍ പൂട്ടുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ ഒഴികെയുള്ള ബാറുകള്‍ പൂട്ടുകയും ബീവറേജസ് ഔട്ട്ലെറ്റുകള്‍ വര്ഷം തോറും വെട്ടിക്കുറക്കുവാനുമുള്ള  തീരുമാനങ്ങളുമായി സംസ്ഥാന സര്ക്കാരിന്റെ പുതിയ  മദ്യനയത്തിനു ഇന്നുമുതല്‍ അംഗീകാരം നല്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച്ച അറിയിച്ചു. പുതിയ നയത്തിന്റെ നിയമസാധുതയെക്കുറിച്ച് രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയം അനുസരിച്ച് നിലവില്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ക്ക് പുറമേ 312 എണ്ണം കൂടി അടച്ചുപൂട്ടും. ബീവറേജസ് ഔട്ട്ലെറ്റുകള്‍ പ്രതിവര്‍ഷം പത്ത് ശതമാനം വീതം നിര്‍ത്തലാക്കും. കൂടാതെ എല്ലാ ഞായറാഴ്ച്ചകളും ഡ്രൈഡെ ആക്കും. ഇപ്പോഴുള്ള അവധിക്കുപുറമേ വര്‍ഷത്തില്‍ 52 ദിവസം കൂടി ബീവറേജസ് ഔട്ട്ലെറ്റുകള്‍ പൂട്ടിക്കിടക്കും.

ഒക്ടോബര്‍ അഞ്ചുമുതല്‍ ഞായറാഴ്ചകളിലെ ഡ്രൈഡെ നടപ്പാക്കിത്തുടങ്ങും. അന്നുമുതല്‍ തന്നെ സംസ്ഥാനത്തെ 39 ബീവറേജസ് ഔട്ട്ലെറ്റുകള്‍ പൂട്ടും.

312 ബാറുകള്‍ കൂടി റദ്ദ് ചെയ്യുന്നതില്‍ നിയമതസ്സം ഉണ്ടോയെന്ന് അറിയാനാണ് മന്ത്രിസഭാ യോഗത്തിനുപുറമേ ഉന്നതതല യോഗം ചേര്‍ന്നത്. എക്സൈസ് മന്ത്രി കെ.ബാബു, അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ടപാണി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.യോഗശേഷം ആദ്യം പുറത്തിറങ്ങിയ എക്സൈസ്മന്ത്രി ബാറുകള്‍ പൂട്ടാന്‍ നിയമതടസങ്ങളില്ലെന്നു വ്യക്തമാക്കി.അതേ സമയം കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ യു ഡി എഫ് തീരുമാനത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തു.

INDIANEWS24 TVPM

Leave a Reply