728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിലെ പകുതിയിലേറെ ബിയര്‍ പാര്‍ലറുകള്‍ പൂട്ടേണ്ടിവരും

തിരുവനന്തപുരം:കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ പകുതിയിലേറെ മാര്‍ച്ച് മാസത്തോടെ പൂട്ടും.നിയമപരമായ ഉത്തരവോ നിര്‍ദ്ദേശമോ ഉള്ളതിനാലല്ല ഹോട്ടലുടമകള്‍ക്ക് നഷ്ടം സഹിക്കേണ്ടിവരും എന്ന കാരണത്താലാണ് പൂട്ടാനൊരുങ്ങുന്നത്.ഇത്രയും നാള്‍ ബാര്‍ കേസില്‍ അനുകൂല വിധിയുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു ബാറുടമകള്‍.

നിലവില്‍ കേരളത്തില്‍ 806 ബിയര്‍-വൈന്‍ പാര്‍ലറുകളാണ് പ്രവര്‍ത്തിക്കുന്നത്.ഇവയില്‍ അഞ്ഞൂറോളം പാര്‍ലറുകള്‍ നഷ്ടം സഹിച്ചാണ് നടത്തിക്കൊണ്ട് പോകുന്നതെന്ന് ഹോട്ടലുടമകള്‍ പറയുന്നു.ഇത്രയും കാലം ഇവിടെ ജോലി ചെയ്തുവന്ന ജീവനക്കാരെ സംരക്ഷിക്കുന്നതിനായാണ് ബാര്‍ ലൈസന്‍സ് നഷ്ടപ്പെട്ടവ ബിയര്‍ വൈന്‍ പാര്‍ലറുകളാക്കി നടത്തിക്കൊണ്ടുവന്നത്.കേരള സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ബിയര്‍ പാര്‍ലര്‍ ഉടമകളുടെ പ്രതീക്ഷ.പൂട്ടിയ ബാറുകള്‍ പൂട്ടി തന്നെ കിടക്കുമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതോടെ ബിയര്‍ പാര്‍ലറുകള്‍ ബാറുകളാകാനുള്ള എല്ലാ സാധ്യതയും അസ്തമിച്ചു.

മാര്‍ച്ചിലാണ് ബിയര്‍-വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് പുതുക്കേണ്ടത്.നിലവില്‍ സഹിച്ചുകൊണ്ടിരിക്കുന്ന നഷ്ടത്തിനു പുറമെ ലൈസന്‍ പുതുക്കാനായി പണം ചിലവഴിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹോട്ടലുടമകള്‍.ഈ സാഹചര്യത്തില്‍ മാസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഞ്ഞൂറോളം ബിയര്‍ പാര്‍ലറുകളുടെ പ്രവര്‍ത്തനം നിലച്ചേക്കും.

INDIANEWS24.COM Kerala

Leave a Reply