jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തിലെ നഗരങ്ങളില്‍ കെഎസ്ഇബി ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ (ഇവിസിഎസ്) സ്ഥാപിക്കുന്നു

കൊച്ചി:കേരളത്തിലെ നഗരങ്ങളില്‍ കെഎസ്ഇബി ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ (ഇവിസിഎസ്) സ്ഥാപിക്കും.ഒരു കോര്‍പറേഷന്‍ പരിധിയില്‍ ഒരു ഇ–ചാർജർ എന്നനിലയില്‍ കെഎസ്ഇബി രണ്ടുമാസത്തിനുള്ളില്‍ ആറ് ഇവിസിഎസ് സ്ഥാപിക്കും.സെക്രട്ടറിയറ്റിനുള്ളിലാണ് കെഎസ്ഇബി ആദ്യത്തെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചത്. ഇതിനുശേഷമാണ് കോര്‍പറേഷന്‍ പരിധിയില്‍ ഒരു ചാര്‍ജിങ് സ്‌റ്റേഷന്‍ എന്ന പദ്ധതി തുടങ്ങിയത്. കൊച്ചിയില്‍ ഇ–ചാർജർ പാലാരിവട്ടത്ത്‌ ഉടൻ പ്രവർത്തനം തുടങ്ങും.  തിരുവനന്തപുരം, കൊല്ലം കോര്‍പറേഷനുകളിലെ ഇവിസിഎസ് പൂര്‍ത്തിയായി.തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കും.

ഇരുപതു കിലോവാട്ടിന്റെ ചാര്‍ജിങ് മൊഡ്യൂള്‍ ഉപയോഗിച്ച് ഒരുമണിക്കൂര്‍ ചാര്‍ജ് ചെയ്യാന്‍ 20 യൂണിറ്റ് വൈദ്യുതി വേണം. സാധാരണ ഒരു കാറിന്റെ ബാറ്ററി ചാര്‍ജാകാന്‍ 20 യൂണിറ്റ് വൈദ്യുതിയാണ്‌ വേണ്ടത്‌. ബാറ്ററിയുടെ ശേഷി അനുസരിച്ച് മാറ്റംവരും. പെട്രോള്‍ പമ്പിലേതിനുസമാനമായി, ചാര്‍ജ് ചെയ്യാൻ ആവശ്യമായ യൂണിറ്റും അതിന് ചെലവാകുന്ന തുകയും ഇവിസിഎസിലും തത്സമയം കാണാനാകും.  കെഎസ്ഇബി കൂടാതെ ബിപിസിഎല്‍, ഐഒസി, അനെര്‍ട്ട് തുടങ്ങിയവയും ഇലക്ട്രിക് വെഹിക്കിൾ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നുണ്ട്.

ഒരുവര്‍ഷത്തിനുള്ളില്‍ കെഎസ്ഇബി സ്വന്തം സ്ഥലത്ത് 160 ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു. ഇതിന്റെ ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യമുള്ള സ്വകാര്യവ്യക്തികള്‍ക്ക് ഇവിസിഎസിന്റെ നോഡല്‍ ഏജന്‍സി എന്നനിലയില്‍ കെഎസ്ഇബി പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂണിറ്റ് വൈദ്യുതിക്ക് 13 രൂപയാണ് ഈടാക്കുന്നത്. സ്വകാര്യ വ്യക്തികള്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുകയാണെങ്കില്‍ കെഎസ്ഇബി യൂണിറ്റിന് അഞ്ചു രൂപയ്‌ക്ക്‌ വൈദ്യുതി നല്‍കും.

INDIANEWS24 KOCHI DESK

Leave a Reply