728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിലെ തിയേറ്ററുകളില്‍ വിജിലന്‍സ് പരിശോധന നടത്തി

തിരുവനന്തപുരം:സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളില്‍ വിജിലന്‍സ് പരിശോധന നടത്തി.ഒരുമാസത്തോളമായി പുതിയ സിനിമകള്‍ റിലീസ് ചെയ്യാനാകാതെ സിനിമാപ്രതിസന്ധി രൂക്ഷമായിരിക്കുന്നവസരത്തിലാണ് വെള്ളിയാഴ്ച്ചത്തെ പെട്ടെന്നുള്ള റെയ്ഡ്.എ ക്ലാസ് തിയേറ്ററുകളിലും എറണാകുളത്തെ മള്‍ട്ടിപ്ലക്‌സുകലിലുമായി നടന്ന പരിശോധന പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്നാണ് നടത്തിയത്.

നികുതി വെട്ടിപ്പും ക്രമക്കേടുകളും നടക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ വിജിലന്‍സ് ഡിവൈഎസ്പി രമേഷിന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്.എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ തലശ്ശേരിയിലെ തിയറ്ററിലും പരിശോധന നടന്നു. ബഷീറിന്റെ തീയറ്ററുകളില്‍ വിനോദ നികുതിയും സെസും വെട്ടിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം നടന്‍ ശ്രീകുമാര്‍ ആരോപിച്ചിരുന്നു. ഇതിനെതിരേ ലിബര്‍ട്ടി ബഷീര്‍ മാനനഷ്ടത്തിന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

തീയറ്റര്‍ വിഹിതത്തെ ചൊല്ലി നിര്‍മാതാക്കളും വിതരണക്കാരും എ ക്ലാസ് തീയറ്റര്‍ ഉടമകളുമായി തര്‍ക്കം തുടരുന്നതിനാല്‍ ഡിസംബര്‍ 16 മുതല്‍ പുതിയ റിലീസുകള്‍ ഒന്നും നടന്നിട്ടില്ല. ഇതിന് പിന്നാലെ തീയറ്ററില്‍ ഉള്ള മലയാള ചിത്രങ്ങള്‍ വിതരണക്കാര്‍ പിന്‍വലിക്കുകയും ചെയ്തു.

INDIANEWS24.COM T V P M

Leave a Reply