jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തിലെ കോവിഡ് മരണം നൂറു കടന്നു,ഇന്ന്1251 പേർക്ക് രോഗബാധ,രോഗമുക്തി 814 പേർക്ക്

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 1251 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇതില്‍ 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  73 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. 814 പേർ ഇന്ന് കോവിഡ് മുക്തരായി.ആഗസ്റ്റ് 2ന് മരണമടഞ്ഞ കണ്ണൂർ സ്വദേശി സജിത്ത് (40), ആഗസ്റ്റ് 3ന് മരണമടഞ്ഞ മലപ്പുറം സ്വദേശി ഇമ്പിച്ചികോയ (68), തിരുവനന്തപുരം ഉച്ചക്കട സ്വദേശി ഗോപകുമാർ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.ജി. ബാബു (60), ആഗസ്റ്റ് 6ന് മരണമടഞ്ഞ ആലപ്പുഴ ചേർത്തല സ്വദേശി സുധീർ (63), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 102 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 289 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 168 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 149 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 143 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 123 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 82 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 61 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 55 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 39 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 37 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 36 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 33 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 23 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 13 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

INDIANEWS24 HEALTH DESK

Leave a Reply