728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിലെ ഒൻപതു ജില്ലകളില്‍ നാളെ അവധി;സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു

കൊച്ചി:കേരളത്തില്‍ മിക്കവാറും പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തിൽ  എറണാകുളം,കോട്ടയം, കണ്ണൂർ, തൃശൂർ, കോഴിക്കോട്, വയനാട്‌, മലപ്പുറം, , ആലപ്പുഴ,പത്തനംതിട്ട ജില്ലകളില്‍ പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ നാളെ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

കേരള സര്‍വ്വകലാശാലയും മഹാത്മാഗാന്ധി യൂണിവേഴ്സസിറ്ര്‍റിയും വരുന്ന ചൊവ്വാഴ്ച  നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.അതെ സമയം കോഴിക്കോട്  സർവകലാശാലാ ഓഗസ്റ്റ് 16 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും വൈവകളും മാറ്റിവച്ചതായി അറിയിച്ചു.പുതിയ തിയതി പിന്നീട് തീരുമാനിക്കും.

INDIANEWS24 KOCHI DESK

Leave a Reply