കൊച്ചി:കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ടും കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളത്ത് പ്രളയ സമാനമായ അവസ്ഥയാണ്.എം ജി റോഡ്,പനമ്പിള്ളി നഗർ,മേനക,ഇടപ്പള്ളി, കലൂർ തുടങ്ങി നഗരത്തിന്റെ മിക്കവാറും ഇടങ്ങളിൽ കടുത്ത മഴക്കെടുതിയാണ് അനുഭവപ്പെടുന്നത്.വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും റെയിൽവേ സ്റ്റേഷമുകളിലും വെള്ളം കയറി.ട്രെയിനുകൾ റദ്ദാക്കി.അതേ സമയം ആലുവ യിലും കൊച്ചി എയർപോർട്ട് എന്നിവിടങ്ങളിൽ ഇതുവരെ കെടുതികൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.കൊച്ചിയിലെ പ്രധാന വീഥികളിലൊക്കെ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി. പ്രഖ്യാപിച്ചു.
ജനങ്ങള്‍ ജാഗ്രത പാലിക്കണ മെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.
INDIANEWS24 KOCHI DESK