728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് പോളിംഗ് പൂർത്തിയായി

കൊച്ചി:കേരളത്തിലെ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ പോളിങ്‌ പൂർത്തിയായി. ആറുമണിക്ക്‌ ശേഷവും ചില ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട ക്യൂ ഉണ്ടായിരുന്നു.എല്ലാ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകി.

എറണാകുളം ഒഴികെയുള്ള മണ്ഡലങ്ങളിൽ മികച്ച പോളിങ്‌ രേഖപ്പെടുത്തി. എറണാകുളത്ത്‌ വോട്ടെടുപ്പ്‌ മന്ദഗതിയിലായിരുന്നു. 80.06 ശതമാനം പേർ വോട്ട്‌രേഖപ്പെടുത്തിയ അരൂരിലാണ്‌ ഏറ്റവും മികച്ച പോളിങ്‌. മഞ്ചേശ്വരത്ത്‌ 74.12 ശതമാനം പേരും കോന്നിയിൽ 70 ശതമാനവും വട്ടിയൂർക്കാവിൽ 62.11 ശതമാനവുമാണ്‌ പോളിങ്‌. ഏറ്റവും കുറവ്‌ പോളിങ്‌ എറണാകുളത്താണ്‌. 57.52ശതമാനം.
കനത്ത മഴയെ അവഗണിച്ചാണ് പലരും ബൂത്തുകളിൽ എത്തിയത്.
വരുന്ന 24നു ഫലപ്രഖ്യാപനം ഉണ്ടാകും.എല്ലാ മുന്നണികളും തികഞ്ഞ ആത്മാവിശ്വാസത്തിലാണ്.
INDIANEWS24 Election Desk

Leave a Reply