jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തിലെയും മുംബൈയിലെയും പ്രളയങ്ങള്‍ക്ക് പിന്നില്‍ ?

മഴയ്ക്ക് കേരളത്തില്‍ എന്നും  പ്രണയഭാവമായിരുന്നു.പക്ഷെ കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയം മഴയുടെ അനിതരസാധാരണമായ രൗദ്രഭാവം പകര്‍ന്നാടിയപ്പോള്‍ പകച്ചു നില്‍ക്കാനേ നമുക്ക് കഴിഞ്ഞുളളൂ.ഈ പ്രശ്‍നം ഒരു കേരളത്തിന്റെ മാത്രമല്ല ലോകം മുഴുവനും ഇന്ന് അനുഭവിക്കുകയാണ്.ഒരിക്കലും മതിയാവോളം  മഴ കനിയാത്ത  മുംബൈയിൽ കഴിഞ്ഞ അഞ്ചു വർഷമായി പ്രളയമാണ്. സാധാരണയായി അവശ്യത്തിന് പോലും മഴ കിട്ടാത്ത എത്രയോ പ്രദേശങ്ങളിൽ പ്രളയമെത്തിയത് നാം കണ്ടതാണ്.

മഴയുടെ സ്വഭാവത്തിലും രൂപത്തിലുമുണ്ടായ പ്രചവനാതീതമായ മാറ്റങ്ങളാണ് കേരളത്തിൽ വെള്ളപ്പൊക്കത്തിന് പ്രധാന കാരണമായതെന്ന് വിദഗ്‍ധർ. ഒരു മാസത്തില്‍ ലഭിക്കേണ്ട മഴ രണ്ടോ മൂന്നോ മണിക്കൂറില്‍ പെയ്തിറങ്ങുന്ന അവസ്ഥ.പത്ത് സെന്റിമീറ്ററിന് മേല്‍ പെയ്തൊഴിയുന്ന ഓരോ മഴയും അതി വര്‍ഷമാണ്‌.കേരളത്തില്‍ പലയിടത്തും ഇരുപത് മുതല്‍ അറുപതു സെന്റിമീറ്റര്‍ വരെ മഴ പെയ്തു.1961 ല്‍ കൊയിലാണ്ടിയില്‍ പെയ്ത 91 സെന്മറിമീറ്റര്‍മഴ സര്‍വ്വകാല റെക്കോഡ് ഭേദിച്ചതാണ്.പക്ഷെ ഇന്നത്തെ കൊയിലാണ്ടിക്ക് അതിന്റെ കാല്‍ ഭാഗം മഴ പോലും താങ്ങാനാകില്ല.പണ്ട് മഴയെ പുണരുവാന്‍ നമുക്ക് നോക്കെത്താദൂരത്തോളം പാടങ്ങളും വെളിമ്പ്രദേശങ്ങളും ഉണ്ടായിരുന്നു.അനിയന്ത്രിതമായ പ്രകൃതി ചൂഷണവും സ്ഥിതി വഷളാക്കിയെന്ന് ഈ ഉദാഹരണം വ്യക്തമാക്കുന്നു.  മലനാട്ടില്‍ നിന്ന് ഇടനാട്ടിലും തീരപ്രദേശത്തും പഴയ പോലെ മണ്ണിലേക്കിറങ്ങുന്നില്ല എന്നതാണ് ഏറ്റവും പ്രധാന കാരണം.Kochi: An aerial view of flooded Kochi Airport, Kerala on Aug 9, 2019. (Photo: IANS)

ആരും പ്രതീക്ഷിക്കാതെയാണ് ഇക്കൊല്ലത്തെ മഴക്കെടുതി ഉണ്ടായത്. ഒരു ഗവേഷണസ്ഥാപനവും മുന്നറിയിപ്പ് നല്‍കിയില്ല. അതും കഴിഞ്ഞ വര്‍ഷത്തെ അതേസമയങ്ങളില്‍ തന്നെ.ചില ട്രോളുകളില്‍ കണ്ടത് പോലെ കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയം ജന്മദിനമാഘോഷിച്ചു എന്ന് തന്നെ പറയേണ്ടി വരും. പ്രകൃതിയുടെ അനിയന്ത്രിതമായ ചൂഷണം തന്നെ ഇതിന് വഴിവെച്ചത്.

1980 കൾ മുതൽ മഴ കുറഞ്ഞു; അത്യാവശ്യം വരൾച്ചയും കണ്ടുതുടങ്ങി. ഇപ്പോഴിതാ രണ്ടു വർഷമായി പ്രളയം!! പക്ഷെ പണ്ടത്തേതു പോലെ ഒരുമാസം ഒട്ടും വെയിലു കണികാണാന്‍ കിട്ടാത്ത തോരാതെ മഴ തിമിര്‍ത്ത് പെയ്യുന്ന അവസ്ഥയൊന്നും ഇല്ല. പക്ഷെ, അതിതീവ്ര പ്രളയം, മണ്ണിടിച്ചിൽ,ഭയനകമാംവിധമുള്ള ഉരുള്‍പൊട്ടല്‍ !!

ഒരു കാര്യം ശ്രദ്ധേയമാണ്: അന്നത്തെ ഒരുദിവസത്തെ തോരാതെ പെയ്യുന്ന മഴ പത്ത് സെന്റിമീറ്റര്‍ വരെയോക്കെയായിരുന്നു.അപൂര്‍വ്വമായി നേരത്തെ കൊയിലാണ്ടിയില്‍ പെയ്ത് റെക്കോര്ഡ് മഴയൊക്കെ ഇടയ്ക്ക് എത്തി നോക്കിയിരുന്നു എന്ന് മാത്രം.പക്ഷെ ഇന്ന് മിക്കവാറും മഴ ഇരുപത് മുതല്‍ നാല്‍പ്പതു സെന്റിമീറ്റര്‍ വരെയാണ് പെയ്തോഴിയുന്നത്.

അപ്പോൾ മഴയുടെ തീവ്രതയും സാന്ദ്രതയും തന്നെയാണ് പ്രധാന കാര്യം. അത് അന്തരീക്ഷ താപ നിലയും ആയി മിക്കവാറും ബന്ധപ്പെട്ടിരിക്കുന്നതുമാണ്. .കടലിൽ നീരാവിയുണ്ടാകുന്നതും അതിന്റെ അളവും നീരാവി വാഹിയായ കാറ്റുകൾ രൂപപ്പെടുന്നതും അതു ഭീമാകാരം പ്രാപിക്കുന്നതും നീരാവി മേഘങ്ങളുടെ ഉയരവും ദിശയുമൊക്കെ അന്തരീക്ഷ താപനിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.ഇതിനൊക്കെ മൂലകാരണമായി വര്‍ത്തിക്കുന്നത് ഗ്ലോബൽ വാമിങ് അഥവാ ആഗോള താപനം എന്ന മനുഷ്യ നിർമിത പ്രതിഭാസമാണ് എന്ന വസ്തുത ഇന്ന് നിസ്തര്‍ക്കം തെളിയിക്കപ്പെട്ടതാണ്.

ഇന്നത്തെ ലോകം ആഗോള താപനത്തിന്‍റെ വിളനിലമാണ്.നമ്മുടെ വാഹനങ്ങളും വ്യവസായിക പ്രവര്‍ത്തനങ്ങളും ഇതിന്റെ പ്രധാന കാരണങ്ങളാണ്.നരകത്തിന്റെ ഇന്ധനമെന്ന് ശാസ്ത്രലോകം വിളിക്കുന്ന ഫോസിൽ ഫ്യൂവൽസായ  പെട്രോളിയവും കൽക്കരിയും ആണ് ഇതിന്റ മുഖ്യ പ്രതികള്‍.ഫോസിൽ ഫ്യൂവൽസ് കത്തിക്കുമ്പോൾ ധാരാളമായി കാർബൺ ഡൈ ഓക്‌സൈഡ് ഉണ്ടാവുന്നു,ഈ കാര്‍ബണ്‍ കണിക അന്തരീക്ഷത്തിൽ ഗ്രീൻ ഹൗസ് ഇഫെക്ട് വഴി ചൂട് കൂട്ടുന്നു.നാം നിസാരമെന്ഒനു കരുതുന്രുന ഒരു ചെറിയ ഡ്രൈവ് പോലും അന്തരീക്ഷത്തിനു സമ്മാനിക്കുന്ന  കാർബൺ ഡൈ ഓക്‌സൈഡ് ചെറുതല്ല.

പാരമ്പര്യതര ഊര്‍ജ്ജ സ്രോതസുകളിലെക്ക് മാറി ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചു വരേണ്ടത് പ്രളയ ദുരിതാശ്വാസ പ്രവര്ത്തനത്തോളം പ്രാധാന്യമേറിയതാണ്.ഒപ്പം മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് പോലുള്ള പരിസ്ഥിതി ലോല-അതിലോല പ്രദേശങ്ങളിലെ യാതൊരു നിയന്ത്രണവുമില്ലാത്ത നിര്മ്മാണം പ്രവര്‍ത്തങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും അടിയന്തിരമായി താഴിടുക എന്നതാണ്.

നാമൊന്നു കണ്ണോടിച്ചാല്‍ മനസിലാകുന്ന ഒരു പ്രധാന സംഗതിയുണ്ട്.നമ്മുടെ പട്ടണങ്ങളും നഗരങ്ങളും വിമാനത്താവളങ്ങളും കളി മൈതാനങ്ങളും കെട്ടിപ്പോക്കിയിരിക്കുന്നത് നമ്മുടെ വയലുകളിലും മഴ സംഭരണ ഇടങ്ങളിലുമാണ് എന്നത് !! പ്രധാന റോഡുകളെല്ലാം വയലുകളിലൂടെയോ അവയെ കീറിമുറിച്ചോ ആണെന്നത് നമ്മുടെ മുമ്പിലെ നേര്‍ക്കാഴ്ച തന്നെയാണ്.കൂടാതെ ക്വാറികള്‍ നിര്‍മ്മിച്ചവരും മലയിടിച്ചു പാടം നികത്തിയവരും പ്ലാസ്റ്റിക്കിനാല്‍ ഭൂമിക്ക് ദുരന്ത കവചമണിയിച്ചവരും നമ്മളോ നാം മൌനാനുവാദം നല്‍കിയവരോ തന്നെയാണ്.

കുറ്റപത്രം തയ്യാറാണ്,പ്രതികളും ഹാജര്‍.പക്ഷെ നമ്മളില്‍ കുറ്റം ചെയ്യാത്തവര്‍ മാത്രം അവരെ കല്ലെറിയട്ടെ.

ഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്നമൃതിയില്‍…….ആത്മശാന്തി നേരട്ടെ.

ബസ് വരാന്‍ ഇനിയും സമയമുണ്ട്…രവിക്കും !

സനു സത്യന്‍ ഇന്ത്യാ ന്യൂസ്‌ 24

 

Leave a Reply