ന്യൂഡല്‍ഹി:മതത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ജസംഖ്യാ കണക്കെടുപ്പ് പ്രകാരം കേരളത്തില്‍ 1.82 കോടി ഹിന്ദുക്കളുണ്ട്.മുസ്ലിംകള് 88 ലക്ഷവും ക്രിസ്ത്യാനികള്‍ 61 ലക്ഷവുമാണ് കേരളത്തില്‍ ഉള്ളത്.സംസ്ഥാനത്തെ ആകെ ജനസംഖ്യ 3.34 കോടിയാണ്.ചൊവ്വാഴ്ച്ചയാണ് സെന്‍സസ് ബോര്‍ഡ് ഇതുസംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.
ബുദ്ധമതക്കാരായി 4752 പേരാണ് സംസ്ഥാനത്തുള്ളത്.4489 ജെയിനരുള്ള ഇവിടെ മറ്റ് വിവിധ മതങ്ങളില്‍ പെട്ട 7618 പേരാണുള്ളത്.അതേസമയം ഒരു മതവും രേഖപ്പെടുത്താത്തവരായി 8815 പേരുണ്ട്.ഇതില്‍ 42967 പേര് പുരുഷന്മാരും 45188 പേര് സ്ത്രീകളുമാണ്.
ഹിന്ദുക്കളില്‍ 88 ലക്ഷം പേര് പുരുഷന്മാരും 94 ലക്ഷം പേര് സ്ത്രീകളുമാണ്. മുസ്ലിങ്ങളില്‍ 41ലക്ഷം പേര് പുരുഷന്മാരും 46 ലക്ഷം പേര് സ്ത്രികളുമാണ്. 29ലക്ഷം പുരുഷന്മാരും 31ലക്ഷം സ്ത്രീകളുമടങ്ങുന്നതാണ് ക്രിസ്ത്യന്‍ സമൂഹം.
INDIANEWS24.COM NEWDELHI