728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിന് മുകളില്‍ ബഹിരാകാശ നിലയം കണ്ടു

കൊച്ചി:ബഹിരാകാശത്തു നിലകൊള്ളുന്ന രാജ്യാന്തര ബഹിരാകാശ നിലയം(ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍-ഐ എസ് എസ്) കേരളത്തിന് മുകളില്‍ കാണപ്പെട്ടു.ചൊവ്വാഴ്ച്ച പുലര്‍ച്ചെ 5.25 ന് ശേഷം ഏതാനും മിനുറ്റുകള്‍ മാത്രമാണ് കേരളത്തിലെ കൊച്ചി മേഖലയിലുള്ളവര്‍ക്കാണ് ആദ്യം ദൃശ്യമായത്.

ആകാശത്ത് സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ളത് ഐ എസ് എസിനാണെന്ന് ഇന്ന് ഇത് നേരില്‍ കാണാനായതോടെ വ്യക്തമായി.കൊച്ചിയില്‍ നിന്നും നോക്കുന്നവര്‍ക്ക് അറബിക്കടലിനു മുകളില്‍ നിലകൊള്ളുന്ന രീതിയിലാണ് ഐ എസ് എസ് കണ്ടുതുടങ്ങിതയ്.പെട്ടെന്നു തന്നെ ഇത് കൊച്ചിയുടെ മുകളിലേക്കെത്തുകയും ചെയ്തു.ഈ സമയം കേരളത്തിലൂടനീളം ഐ എസ് എസ് വ്യക്തമായി കണ്ടു.

ശുക്രനോളം വലുപ്പവും അതിനേക്കാള്‍ കുറച്ചുകൂടി തിളക്കവും ഉണ്ടായിരുന്ന ഐ എസ് എസ് അമേരിക്ക, റഷ്യ, കാനഡ, ജപ്പാന്‍, ബ്രസീല്‍ എന്നിവയെ കൂടാതെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ആറു രാജ്യങ്ങളും ചേര്‍ന്നു നിര്‍മിച്ച വലിയ ബഹിരാകാശ നിലയമാണ് ഐഎസ്എസ്. ബഹിരാകാശത്തു കൂടുതല്‍ കാലം താമസിച്ചു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് ഇതിന്റെ ദൗത്യം. ഈ നിലയത്തില്‍ ഇപ്പോള്‍ ആറു ശാസ്ത്രജ്ഞര്‍ താമസിച്ചു പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

INDIANEWS24 KOCHI

Leave a Reply