jio horizontal
728-pixel-x-90
<< >>

കേരളത്തിന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഐക്യരാഷ്ട്ര സഭയുടെ ആദരം

തിരുവനന്തപുരം :.പബ്ലിക് സർവീസ് ദിനത്തോടനുബന്ധിച്ച് കോവിഡ് 19 പ്രതിരോധത്തിന് മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിനായി സെക്രട്ടറി ജനറലിന്റെയും ജനറൽ അസംബ്ലി പ്രസിഡന്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സഭയുടെ ആദരം.കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന് ആരോഗ്യമന്ത്രി കെ കെ ശൈലജയെ യുഎൻ സംഘടിപ്പിച്ച വെബിനാറിൽ ക്ഷണിച്ചു കൊണ്ടാണ് ഐക്യരാഷ്ട്ര സഭ കേരളത്തെ ആദരിച്ചത.


കോവിഡ് ഫലപ്രദമായി പ്രതിരോധിക്കുന്ന രാജ്യങ്ങളിൽ നിർണായക പങ്ക് വഹിച്ച മുൻനിര പ്രതിനിധികളെയാണ് പരിപാടിയിൽ ഉൾക്കൊള്ളിച്ചത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരോടൊപ്പം വെർച്വൽ ഓൺലൈൻ ഇവന്റിലും ചർച്ചയിലും മന്ത്രി കെ കെ ശൈലജയും പങ്കെടുത്തു. കോവിഡ് പ്രതിരോധത്തിൽ കേരളം സ്വീകരിച്ച നടപടികൾ എന്ന വിഷയത്തിൽ സംസാരിക്കാനുള്ള അവസരവുമുണ്ടായി. മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലും മന്ത്രി പങ്കെടുത്തു.

കേരളത്തിന്റെ കോവിഡ് പ്രതിരോധം ആഗോളതലത്തില്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.shailaja tchr UN webinar

INDIANEWS24 INTERNATIONAL DESK

Leave a Reply