jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തിന് ഇന്ന് ആശ്വാസ ദിനം,കോവിഡ് മുക്തർ-968,ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചവർ- 885

തിരുവനന്തപുരം:കേരളത്തിന് ഇന്ന് ആശ്വാസ ദിനം.സംസ്ഥാനത്ത് ഇന്ന് പുതുതായി കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരിലും കൂടുതൽ പേർ രോഗമുക്തരായി. 968 പേരാണ് രോഗമുക്തി നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 885 പേർക്കാണ് ഇന്ന്  കോവിഡ് സ്ഥിരീകരിച്ചത്. 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ഉറവിടം അറിയാത്തത് 54 പേരാണ്… ആണ്. അതിൽ. വിദേശത്ത്നിന്ന് 64 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 68 പേർ. ആരോഗ്യ പ്രവർത്തകർ 24 എന്നിങ്ങനെയാണ് കണക്കുകൾ. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്.നിലവിൽ ചികിത്സയിലുള്ളത് 9371  പേരാണ്.

നാലു മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് ചിറയിന്‍കീഴ് സ്വദേശി  മുരുകൻ, കാസർകോട് അണങ്കൂർ സ്വദേശി ഹയറുന്നീസ, കാസർകോട് ചിത്താരി സ്വദേശി മാധവൻ, ആലപ്പുഴ കലവൂർ സ്വദേശി മറിയാമ്മ,എന്നിവരുടെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ജില്ല തിരിച്ചുള്ള  കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം ചുവടെ:

തിരുവനന്തപുരം– 167,കൊല്ലം–133,പത്തനംതിട്ട–23,ഇടുക്കി–29 ,കോട്ടയം–50 ,ആലപ്പുഴ–44,എറണാകുളം–69, തൃശൂർ–33,പാലക്കാട്–58, മലപ്പുറം–58,കോഴിക്കോട്–82,വയനാട്–15 ,കണ്ണൂർ–18 കാസർകോട്– 106.

തിരുവനന്തപുരം ,എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ കോവിഡ് നിരക്ക് ഇന്ന് താരതമ്യേന കുറവാണ് എന്നതും ശുഭസൂചകമാണ് .ജീവന്റെ വിലയുള്ള ജാഗ്രത തന്നെയാണ് നമുക്ക് ഈ ഘട്ടത്തിൽ വേണ്ടത്.എങ്കിൽ മാത്രമേ വ്യാപന നിരക്ക് ക്രമേണ കുറച്ചുകൊണ്ട് നിയന്ത്രണത്തിലെത്തിക്കുവാനും കഴിയുകയുള്ളൂ,cm-16-878959

INDIANEWS24 HEALTH DESK 

 

 

 

 

Leave a Reply