728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിന്‍റെ പുനര്‍നിര്‍മാണ ധനസമാഹരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇയിലേക്ക്

അബുദാബി: കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിന് മൂന്ന് ദിവസത്തെ പര്യടനത്തിനായി പിണറായി വിജയന്‍ ഇന്ന് യുഎഇയിലെത്തും. അദ്ദേഹം മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും.  രാവിലെ 7.30ന് അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് ആറുമണിക്ക് വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വിദേശ രാജ്യത്തു നിന്നു നേരിട്ട് സഹായം വാങ്ങുന്നതില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിലും യുഎഇയിലെ വ്യക്തികള്‍ വഴിയുള്ള ധനസമാഹരണമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യം. ലോകത്ത് ഏറ്റവുമധികം പ്രവാസി മലയാളികളുള്ള രാജ്യം എന്ന നിലയിലാണ് ധനസമാഹരണത്തിനായി യു.എ.ഇ.യിലേക്ക് മുഖ്യമന്ത്രി തന്നെ എത്തുന്നത്.

INDIANEWS24 GULF DESK

 

Leave a Reply