728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിന്‌ കിട്ടുമോ കാനഡയില്‍ ഒരു എംപിയെ

മാര്‍ക്കം: കാനഡയുടെ പാര്‍ലമെന്റില്‍ ഒരു കേരളീയന്‍റെ ശബ്ദം മുഴങ്ങുമോ. കാനഡയിലെ മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസിസമൂഹം പ്രതീക്ഷയോടും ആവേശത്തോടും കാത്തിരിക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ഒന്റാറിയോയിലെ മാര്‍ക്കം തോണ്‍ഹില്‍ മണ്ഡലത്തില്‍നിന്ന് ഭരണകക്ഷിയായ പ്രോഗ്രസ്സിവ് കണ്‍സര്‍വേറ്റീവ് പാര്‍ടി സ്ഥാനാര്‍ഥിയായി കോഴഞ്ചേരി മാരാമണ്‍ സ്വദേശി ജോബ്സണ്‍ ഈശോ മത്സരിച്ചേക്കും.

മാര്‍ക്കം തോണ്‍ഹില്ലില്‍ നിന്ന് പാര്‍ട്ടി പ്രതിനിധിയായി ജോബ്സന്‍റെ പേര് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. മറ്റാരുടെയെങ്കിലും പേര് നിര്‍ദേശിക്കപ്പെട്ടാല്‍ ആദ്യം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തും. പാര്‍ട്ടി ദേശീയ കൌണ്‍സിലാണ് സ്ഥാനാര്‍ഥി ആരെന്ന് അന്തിമമായി തീരുമാനിക്കുക. പാര്‍ട്ടി അംഗങ്ങള്‍ തെരഞ്ഞെടുക്കുന്ന ആള്‍ക്കാകും മുന്‍ഗണന.

2015 ഒക്ടോബറില്‍ ആണ് കാനഡയില്‍ ഫെഡറല്‍ തെരഞ്ഞെടുപ്പ് നടക്കുക. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെടുകയും അടുത്ത വര്‍ഷം നടക്കുന്ന വോട്ടെടുപ്പില്‍ വിജയിക്കുകയും ചെയ്താല്‍ കാനഡയില്‍ പാര്‍ലമെന്റ് അംഗമാകുന്ന ആദ്യ മലയാളിയാകും ജോബ്സണ്‍. നിലവിലെ പാര്‍ലമെന്റില്‍ അംഗമായ കണ്‍സര്‍വേറ്റീവ് പാര്‍ടി എംപി ജോ ഡാനിയലിന് കേരളത്തില്‍ വേരുകളുണ്ട്. എന്നാല്‍, ജോ ജനിച്ചതും വളര്‍ന്നതും ബ്രിട്ടനിലാണ്.

കോഴഞ്ചേരി മാരാമണ്‍ ആരങ്ങാട്ട് മടോലില്‍ കുടുംബാംഗമായ ജോബ്സണ്‍ 1993ലാണ് കുടുംബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറിയത്. അക്കാലം മുതല്‍, രാഷ്ട്രീയ-സാംസ്‌കാരികപ്രവര്‍ത്തകന്‍ എന്ന നിലയിലും വ്യവസായി എന്ന നിലയിലും മാര്‍ക്കം മേഖലയില്‍ നിറസാന്നിധ്യമാണ്. സൗത്ത് ഏഷ്യന്‍ ആര്‍ട്സ് ആന്‍ഡ്‌ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ആയ ജോബ്സണ് മേഖലയിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള സൗഹൃദമുണ്ട്. മാര്‍ക്കം ഹില്‍ട്ടന്‍ സ്യൂട്സിന്‍റെ മാനേജരായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം നിലവില്‍ എലൈറ്റ് ഡിജിറ്റല്‍ സൊല്യൂഷന്‍സ് ആന്‍ഡ്‌ റാപ്സിന്റെ പ്രസിഡന്റ് ആണ്. മാര്‍ക്കം റെയ്സ് റിലേഷന്‍ കമ്മിറ്റി, ബോക്സ് ഗ്രോവ് ഫണ്‍ഫെസ്റ്റ് എന്നിവയുടെ അധ്യക്ഷനാണ്. ബോക്സ് ഗ്രോവ് കമ്മ്യൂണിറ്റി അസോസിയേഷന്‍, മാര്‍ക്കം വില്ലേജ് മ്യൂസിക് ഫെസ്റ്റിവല്‍ എന്നിവയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണ്.

സാമൂഹികമേഖലയിലെ സേവനങ്ങള്‍ക്ക് 2012ല്‍ രാജ്ഞിയുടെ പേരിലുള്ള ഡയമണ്ട് ജൂബിലി മെഡലിന് അര്‍ഹനായി. മാര്‍ക്കം നഗരത്തില്‍ നടത്തിയ സേവനപ്രവര്‍ത്തനങ്ങളുടെ പേരില്‍ നഗരസഭയും അനുമോദിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനാണ്. മാര്‍ക്കം തോണ്‍ഹില്‍ കണ്‍സര്‍വേറ്റീവ് അസോസിയേഷന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചുവരുന്നു.

മാര്‍ക്കം തോണ്‍ഹില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ ജീവനക്കാരി ഇന്ദു ഈശോയാണ് ഭാര്യ. അലന്‍, അലീന എന്നിവര്‍ മക്കള്‍. ഇരുവരും വിദ്യാര്‍ഥികളാണ്.

3 Responses to കേരളത്തിന്‌ കിട്ടുമോ കാനഡയില്‍ ഒരു എംപിയെ

  1. Samuel pappy. Reply

    January 22, 2014 at 8:56 PM

    It is the right time for a Malayalee to run for the Canadian parliament. I wish jobson good luck with the coming federal election..

  2. Santhikumar Chandrasekharan Reply

    January 23, 2014 at 12:50 PM

    Of Course we need a Malayalee representation in our parliament in Canada . Mr Jobson is the right person to represent all of us in the Canadian parliament .As an active member of the Conservative party of Canada and a board of director of Vaughan Woodbridge EDA I fully support his candidature and wish him all success in the coming election .

  3. rengi Reply

    January 23, 2014 at 8:26 PM

    All the best jobson

Leave a Reply