728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറി പ്രോജക്റ്റ് ഉപേക്ഷിക്കാനുള്ള കേന്ദ്ര തീരുമാനം കേരള ജനതയെ ഞെട്ടിക്കുന്നതെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറി പ്രോജക്റ്റ് ഉപേക്ഷിക്കുന്നതായിട്ടുള്ള കേന്ദ്ര റെയില്‍വേ മന്ത്രിയുടെ അറിയിപ്പ് അക്ഷരാര്‍ത്ഥത്തില്‍ കേരളജനതയെ ഞെട്ടിച്ചുവെന്നുംകേരളത്തോടുള്ള ഈ കടുത്ത അനീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.2008-09 ലെ കേന്ദ്ര റെയില്‍വേ ബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. അതിനായി 439 ഏക്കര്‍ സ്ഥലം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത് കൊടുക്കുകയും ചെയ്തു.റെയില്‍വേയ്ക്ക് ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കാന്‍ ഇപ്പോള്‍ തന്നെ മതിയായ സംവിധാനമുണ്ട് എന്ന വിചിത്രവാദമാണ് കേന്ദ്രമന്ത്രി ഉയര്‍ത്തുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ കേരള ജനതയോടുള്ള ഈ  കൊടിയ വഞ്ചനക്കെതിരെ നമ്മുടെ എംപിമാരും സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപ്രസ്ഥാനങ്ങളും പൊതുസമൂഹവും ഒറ്റക്കെട്ടായി ഉണര്‍ന്ന് പ്രതിഷേധിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഈ വിശ്വാസ വഞ്ചനക്കെതിരെ ജനങ്ങള്‍ ഒന്നിച്ചണിചേരണമെന്നും വി എം സുധീരന്‍ പറഞ്ഞു.എത്രയും വേഗം കേന്ദ്രസര്‍ക്കാര്‍ തെറ്റായ തീരുമാനം തിരുത്തി കേരളത്തോട് നീതി കാണിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.sudheeran-vm
INDIANEWS24 TVPM DESK

Leave a Reply