728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിന്റെ വിവിധയിടങ്ങളില്‍ കെ ടി ഡി സിയുടെ ബജറ്റ് ഹോട്ടലുകള്‍ ഒരുങ്ങുന്നു

തിരുവനന്തപുരം:സാധാരണക്കാരായ വിനോദ സഞ്ചാരികള്‍ക്കായി കേരള ടൂറിസം ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍(കെ ടി ഡി സി) നിരക്കു കുറഞ്ഞ ബജറ്റ് ഹോട്ടലുകള്‍ ഒരുക്കുന്നു.ആദ്യ ഹോട്ടല്‍ മൂന്നാറിലായിരിക്കും നിര്‍മ്മിക്കുക.കോഴിക്കോട് ത്രീ സ്റ്റാര്‍ ഹോട്ടലും ബേക്കല്‍,വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ റിസോര്‍ട്ടുകളും തുടങ്ങാന്‍ പദ്ധതിയുണ്ട്.

വിദേശികള്‍ അടക്കമുള്ള സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്കു വന്‍ തുക ചെലവഴിക്കാതെ നിലവാരമുള്ള താമസസൗകര്യമൊരുക്കുന്നതിനായാണ് ബജറ്റ് ഹോട്ടലുകള്‍ നിര്‍മ്മിക്കുന്നത്.മൂന്നാറില്‍ നിര്‍മിക്കുന്ന ഹോട്ടല്‍ കെ ടി ഡി സിയുടെ പ്രീമിയം ഹോട്ടലായ ടീ കൗണ്ടിയുടെ സമീപത്തു തന്നെയാകും. ഇതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നു കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസ് പറഞ്ഞു.100 മുറികളുള്ള ഹോട്ടല്‍ നിര്‍മിക്കുന്നതിനായി 25 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന.

കോഴിക്കോട് നഗരത്തില്‍ 30 മുറികളുള്ള ത്രീ സ്റ്റാര്‍ ഹോട്ടലാണു നിര്‍മിക്കുന്നത്.24 കോടി രൂപയാണു ചെലവ്.കാസര്‍കോട് ബേക്കലില്‍ അഞ്ചു കോടി ചെലവില്‍ 20 കോട്ടേജുകളുള്ള റിസോര്‍ട്ടാണ് നിര്‍മ്മിക്കുക.ഇത് പെട്ടെന്ന് പൂര്‍ത്തിയാക്കും. ഇടുക്കി വണ്ടിപ്പെരിയാറില്‍ 40 കോട്ടേജുകളുള്ള റിസോര്‍ട്ട് നിര്‍മിക്കുന്നത് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡുമായി ചേര്‍ന്നായിരിക്കും. ഇതിനുള്ള ധാരണാപത്രം ഉടന്‍ തയാറാകും.ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനായി പുതിയ ഫുഡ് ഔട്ട്‌ലെറ്റുകളും തുടങ്ങും. ആദ്യ ഔട്ട്‌ലെറ്റ് തിരുവനന്തപുരത്തെ ചൈത്രം ഹോട്ടലില്‍ ഉടന്‍ തുറക്കും. മാസ്‌കറ്റ് ഹോട്ടലില്‍ പുതിയ തലമുറ ഭക്ഷണങ്ങളുമായി ടേക്ക് എവേ കൗണ്ടറും ഉടന്‍ തുടങ്ങും.

കെടിഡിസിയുടെ ആദ്യ ബേക്കറി മാസ്‌കറ്റ് ഹോട്ടലില്‍ കഴിഞ്ഞ ദിവസം തുടങ്ങി.ഈ സാമ്പത്തികവര്‍ഷം എട്ടു മാസത്തിനിടെ ആറു കോടി രൂപയുടെ റെക്കോര്‍ഡ് ലാഭം നേടിയതായി കെ ടി ഡി സി ചെയര്‍മാന്‍ പറഞ്ഞു.

INDIANEWS24 TVPM

Leave a Reply