jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തിനെങ്കിലും നട്ടെല്ലുണ്ടെന്ന് അഭിമാനിക്കുന്നു: മീന കന്തസ്വാമി

ചെന്നൈ:കേരളം നട്ടെലുള്ള നിലപാടെടുത്തതില്‍ അഭിമാനമുണ്ടെന്ന് പ്രമുഖ എഴുത്തുകാരി മീന കന്ദസ്വാമി.ബീഫ് നിരോധനത്തിനെതിരെ ശക്തമായി പ്രതികരിച്ചതിനാണ് കേരളത്തിന് സാഹിത്യകാരിയുടെ പ്രശംസ.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അവര്‍ കേരളത്തിനുള്ള പ്രശംസ അറിയിച്ചത്.

ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിനെങ്കിലും നട്ടെല്ലുള്ളതില്‍ അഭിമാനുണ്ടെന്നായിരുന്നു മീനയുടെ പ്രതികരണം.ഡല്‍ഹിയിലെ കേരള ഹൗസില്‍ ബീഫ് റെയ്ഡ് നടത്തിയ പൊലീസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ശക്തമായ ഭാഷയിലാണ് സംഭവത്തോട് പ്രതികരിച്ചത്.സംസ്ഥാനത്തെ ബി ജെ പി, ആര്‍ എസ് എസ് നേതൃത്വങ്ങളെപ്പോലും പ്രതിരോധത്തിലാക്കുന്നതായിരുന്നു പ്രതിഷേധം.

INDIANEWS24.COM Chennai

Leave a Reply