728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിനു കളങ്കമായി മാറിയ കൂടത്തായിലെ സയനൈഡ് കൊലപാതക പരമ്പരയുടെ കേസന്വേഷണം ഇനി ദുര്‍ഘട ഘട്ടത്തിലേക്ക്

കോഴിക്കോട്: സാംസ്ക്കാരിക കേരളത്തിനു കളങ്കമായി മാറിയ കൂടത്തായിലെ സയനൈഡ്  കൊലപാതകക്കേസില്‍ ജോളിയടക്കമുള്ള മൂന്നു പ്രതികളെയും കസ്റ്റഡിയില്‍ ലഭിച്ച പോലീസ് ചോദ്യം ചെയ്യല്‍ തുടങ്ങി.തുടര്‍ കൊലപാതകങ്ങളുടെ ചുരുളഴിയ്ക്കാന്‍ കല്ലറകള്‍ വരെ തുറന്നു സാധ്യമായ അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന കേരള പോലീസിന്റെ പ്രവര്‍ത്തനം ഇത് വരെ സ്തുത്യര്‍ഹമായ രീതിയിലാണ് നീങ്ങുന്നത്.പക്ഷെ വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ കേസില്‍ തെളിവുകള്‍ നശിച്ചിരിക്കാന്‍സാധ്യതയുള്ളതിനാല്‍ തുടരന്വേഷണം ദുഷ്കരമാകാനിടയുണ്ട്.

കുറ്റസമ്മതത്തിനുമപ്പുറം സ്വയം സംസാരിക്കുന്ന തെളിവുകള്‍ ശേഖരിക്കുക എന്നതാണ് ഇനി പോലീസിനു മുമ്പിലുള്ള കടമ്പ.ഇന്ത്യയിലും വിദേശത്തും സാധ്യമായ എല്ലാ പരിശോധനാ സമ്പ്രദായങ്ങളും ഉപയോഗപ്പെടുത്താന്‍ പോലീസിനു കേരള സര്‍ക്കാരിന്റെ പിന്തുണയുണ്ടാകും എന്നറിയുന്നു.മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ഇത്തരം കൊടും ക്രൂര കൃത്യങ്ങള്‍ ഇനി ആവര്ത്തിക്കാനാകാത്ത വിധത്തിലുള്ള മാതൃകാപരമായ ശിക്ഷ കുറ്റവാളികള്‍ക്ക് നല്‍കേണ്ടതുണ്ട്.

പൊതു ജനങ്ങളും എല്ലാ മാധ്യമങ്ങളും സംയമനം പാലിച്ചുകൊണ്ട് കേരള പോലീസിനു പിന്തുണ നല്‍കിയാല്‍’ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.തന്നെയുമല്ല ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാനോ ഏതു ആളൂര്‍ വിചാരിച്ചാലും ഒരു  അപരാധിയും രക്ഷപ്പെടാനോ പാടില്ല.

INDIANEWS24 KOZHIKKODE DESK

 

Leave a Reply