728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിനായി കൈകോര്‍ത്ത് കാനഡ മലയാളികള്‍

ടൊറന്റോ: പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ഒറ്റ മനസോടെ കാനഡയിലെ മലയാളികള്‍ കൈകോര്‍ക്കുന്നു.ജന്മനാടിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള ധനശേഖരണാര്‍ത്ഥം ‘സന്മനസ്’ എന്ന്‍ പേരിട്ടിട്ടുള്ള സംഗീതസന്ധ്യ ഒക്ടോബര്‍ 13 ശനിയാഴ്ച മിസിസാഗയില്‍ നടക്കും. പതിമൂന്ന് മലയാളിസംഘടനകളുടെ കൂട്ടായ്മയാണ് മഹാസംഗമം സംഘടിപ്പിക്കുന്നത്.
കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സംഗമത്തില്‍ മുഖ്യാഥിതിയാകും. സംഗീതസന്ധ്യയുടെ ടിക്കറ്റ് വില്‍പനയിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസഫണ്ടിലേക്ക് നല്‍കും. ടൊറന്റോ മലയാളിസമാജം, ഹാമില്‍ട്ടന്‍ മലയാളി സമാജം, മിസിസാഗ കേരള അസോസിയേഷന്‍, ബ്രാംപ്ടന്‍ മലയാളിസമാജം, ദറം മലയാളി അസോസിയേഷന്‍, മലയാളി ട്രക്കേര്‍സ് അസോസിയേഷന്‍ കാനഡ, നയാഗ്ര മലയാളി അസോസിയേഷന്‍, ഹാള്‍ട്ടന്‍ മലയാളി അസോസിയേഷന്‍, ഗ്രാന്‍ഡ്‌റിവര്‍ മലയാളി അസോസിയേഷന്‍, ഒണ്ടാരിയോ റീജണല്‍ മലയാളി അസോസിയേഷന്‍, തണല്‍ കാനഡ, യോര്‍ക്ക്‌ മലയാളി അസോസിയേഷന്‍, ടൊറന്റോ സോഷ്യല്‍ ക്ലബ് എന്നീ സംഘടനകളാണ് കൂട്ടായ്മയില്‍ അണിനിരക്കുന്നത്.
കാനഡയിലെ പ്രശസ്തമായ ധ്വനി ഗായകസംഘമാണ് സംഗീതസന്ധ്യ അവതരിപ്പിക്കുന്നത്. മിസിസാഗയിലെ കനേഡിയന്‍ കോപ്ടിക് ചര്‍ച്ച് [1245 എഗ്ലിന്ടന്‍ അവന്യു വെസ്റ്റ്‌] ഹാളില്‍ വൈകിട്ട് 6.00നാണ് സംഗീതസന്ധ്യ ആരംഭിക്കുക. 20 ഡോളറാണ് ടിക്കറ്റ് നിരക്ക്. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
അതിജീവനത്തിനായി പൊരുതുന്ന കേരളത്തെ സഹായിക്കാന്‍ ജന്മനാടിനെ സ്നേഹിക്കുന്ന എല്ലാ മലയാളികളും മുന്നോട്ടുവരണമെന്ന് മലയാളികൂട്ടായ്മയ്ക്ക് വേണ്ടി അലന്‍ ജോര്‍ജ്, സിജു സ്റ്റീഫന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

Leave a Reply