728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളകൗമുദി ഡെപ്യൂട്ടി എഡ‌ിറ്റർ പി.പി. ജയിംസ് തിരുവനന്തപുരം പ്രസ്‌ ക്ലബ് പ്രസിഡന്റ്

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌  ക്ലബ് പ്രസിഡന്റായി കേരളകൗമുദി ഡെപ്യൂട്ടി എഡ‌ിറ്റർ പി.പി. ജയിംസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജയൻ മേനോൻ (മലയാള മനോരമ) ആണ് സെക്രട്ടറി. ട്രഷററായി അയ്യപ്പൻ (ഏഷ്യാനെറ്റ് ന്യൂസ്), വൈസ്‌പ്രസിഡന്റായി എൻ.കെ. ഗിരീഷ് (മാതൃഭൂമി ന്യൂസ്), ജോയിന്റ് സെക്രട്ടറിയായി കെ. അനസ് (ചന്ദ്രിക) എന്നിവരെ തിരഞ്ഞെടുത്തു. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ: ബിജു നെയ്യാർ (ജീവൻ ടി.വി), സി.എസ്. സിദ്ധാർത്ഥ് (മംഗളം), വി.വി. അരുൺ (ഇന്ത്യാവിഷൻ), രാജേഷ് (അമൃത ടി.വി), സിമി സാബു (ജയ് ഹിന്ദ് ), അനിൽ ഗോപി (ജന്മഭൂമി). വെൽഫെയർ കമ്മിറ്റി അംഗമായി പി.സി. ഷിജുമോൻ (ദീപിക) തിരഞ്ഞെടുക്കപ്പെട്ടതായി വാരണാധികാരികളായ ജെ. അജിതും ആർ. പ്രദീപും അറിയിച്ചു.

JITHESH DAMODAR  IN24

Leave a Reply