728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു

തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് ഉച്ചയോടെ സ്വവസതിയിൽ കുഴഞ്ഞ്‌വീണതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.

കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ ആൺമക്കളിൽ നാലാമത്തെയാളാണ് രവി. സാമൂഹിക,​ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. കേരളകൗമുദി ഡയറക്ടറുമാണ്.

ശൈലജയാണ് ഭാര്യ. എഡിറ്റർ ദീപു രവി,​ മാർക്കറ്റിംഗ് ഡയറക്ടർ ദർശൻ രവി എന്നിവർ മക്കളാണ്.

എം.എസ്. മണി, പരേതരായ എം.എസ്.മധുസൂദനൻ‍, എം.എസ്. ശ്രീനിവാസൻ എന്നിവർ സഹോദരങ്ങളാണ്.

Jithesh Indianews24 TVM

Leave a Reply