jio 800x100
jio 800x100
728-pixel-x-90
<< >>

കേരളം സാമ്പത്തിക പ്രതിസന്ധിയില്‍; ഉച്ചക്കഞ്ഞിക്ക് പോലും പണമില്ല

തിരുവനന്തപുരം:കേരള സംസ്ഥാനം വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ട്രഷറി അടച്ചു പൂട്ടല്‍ ഭീഷണി നേരിടുകയാണെന്നു അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു . ഇത് ഏതാനും ദിവസങ്ങള്‍ കൊണ്ട് മറികടക്കാന്‍ കഴിയുന്ന പ്രശ്നങ്ങള്‍ മാത്രമാണ് എന്നതായിരുന്നു ധനമന്ത്രി കെ എം മാണിയുടെ ഇത് വരെ പറഞ്ഞിരുന്നത്.

ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ തന്നെ സംസ്ഥാനത്തിന്റെ ധനസ്ഥിതി വളരെ വഷളായ നിലയില്‍ തന്നെയായിരുന്നു.അതിനാല്‍ വികസന പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ മരവിപ്പിച്ചിരുന്നു.

സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആഴ്ചയില്‍ തന്നെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ 2000 കോടി രൂപ കടമെടുക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു.ഇതില്‍ 1000കോടി രൂപയ്ക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.

കടപ്പത്രത്തിന്റെ ലേലം ഏപ്രില്‍ പന്ത്രണ്ടിന് മുമ്പ് നടക്കും. കേന്ദ്ര നികുതി വിഹിതമായി 700 കോടി രൂപയും ഉടന്‍ ലഭിക്കും.

സംസ്ഥാനത്ത് വോട്ടെടുപ്പ് കഴിയുന്നതുവരെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ജീവനക്കാരുടെ ലീവ് സറണ്ടര്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കില്ല.

ക്ഷേമപെന്‍ഷനുകള്‍, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, തെരഞ്ഞെടുപ്പ് ചെലവുകള്‍, സ്‌കൂളുകളിലെ ഉച്ചഭക്ഷണം, വിപണി ഇടപെടല്‍, തൊഴിലില്ലായ്മ വേതനം, എന്‍ഡോസള്‍ഫാന്‍ പാക്കേജ് തുടങ്ങിയവയ്ക്ക് പണം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്നില്‍ മാര്‍ഗ്ഗങ്ങള്‍ ഇല്ല എന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന തുക പ്രതിസന്ധി മറികടക്കാന്‍ പര്യാപ്തമല്ല എന്നത് കാണിച്ചു കേന്ദ്ര സര്‍ക്കാരില്‍ നിന്നും കൂടുതല്‍ തുക അനുവദിപ്പിക്കാന്‍ ശ്രമം തുടരും എന്നാണ് അറിയുന്നത്.

 

Leave a Reply