jio 800x100
jio 800x100
728-pixel-x-90
<< >>

കേരളം വിധിയെഴുതി,കോവിഡ് മഹാമാരിക്കിടയിലും 74 ശതമാനത്തിനടുത്ത് പോളിംഗ്

തിരുവനന്തപുരം:കേരളം വിധിയെഴുതി.എഴുപത്തി മൂന്നര ശതമാനത്തിലേറെ പേര്‍ ഈ കോവിഡ് കാലത്തും വോട്ടു രേഖപ്പെടുത്തി എന്നത് കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് അടിവരയിടുന്നു.തൊട്ടടുത്ത തമിഴ് നാടില്‍ അരുപ്ത്തിയഞ്ചു ശതമാനം പേര്‍ മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്.ഒരു പക്ഷെ അവസാന കണക്കുകള്‍ എത്തുമ്പോഴേക്കും പോളിംഗ് ശതമാനം എഴുപത്തിയഞ്ച് ശതമാനം കടന്നേക്കും.ചിലയിടങ്ങളില്‍ ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍  തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.  വോട്ടിംഗ് ശതമാനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ല.

കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും പോളിംഗ് കുറവായിരുന്നു.ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്. തിരുവനന്തപുരം- - 69.77%, വയനാട്-74.68, കൊല്ലം- 72.66 %, പാലക്കാട്- 75.88%, പത്തനംതിട്ട-66.94%, കണ്ണൂര്‍-77.42 %, ആലപ്പുഴ- 74.43%, കാസര്‍കോട് -74.65%, എറണാകുളം-73.80%, കോട്ടയം-71.70%, ഇടുക്കി, 70,09 %, തൃശൂര്‍- 73.54 %, മലപ്പുറം-73.57%, കോഴിക്കോട്-77.95 എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്.

 140 നിയമസഭാ മണ്ഡലങ്ങള്‍ക്കു പുറമേ, മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്ന് നടന്നു. മാവോയിസ്റ്റ് ഭീഷണിയുള്ള 9 മണ്ഡലങ്ങളില്‍ വൈകിട്ട് 6നു വോട്ടെടുപ്പ് അവസാനിപ്പിച്ചു. എല്ലായിടത്തും അവസാന ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമുള്ള സമയമായിരുന്നു.

INDIANEWS24 POLITICAL DESK

Leave a Reply